Sorry, you need to enable JavaScript to visit this website.

കുവൈത്ത് നാഷണൽ ഗാർഡിലേക്ക് നോർക്ക വഴി മൂന്ന് ബയോമെഡിക്കൽ എഞ്ചിനീയർമാർ; യാത്രാടിക്കറ്റ് കൈമാറി

തിരുവനന്തപുരം- നോർക്ക റൂട്ട്സിനു കീഴിൽ  കുവൈത്ത് നാഷണൽ ഗാർഡ്  റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി ബയോമെഡിക്കൽ എഞ്ചിനിയർമാരായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ചിലെ മൂന്നു ഉദ്യോഗാർത്ഥികൾക്കുളള യാത്രടിക്കറ്റുകൾ കൈമാറി. തിരുവനന്തപുരത്തെ നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരിയാണ് വിമാനടിക്കറ്റുകൾ കൈമാറിയത്. ഷിൻ‍ഡോ തോമസ് (പത്തനംതിട്ട), വിഷ്ണു രാജ് (ആലപ്പുഴ), ന്യാഷ് അബൂബക്കർ (മലപ്പുറം) എന്നിവരാണ് ആദ്യഘട്ടത്തിൽ യാത്രതിരിക്കുന്നത്. മൂവരും ജൂൺ 25 ന് കൊച്ചിയിൽ നിന്ന് കുവൈത്തിലേയ്ക്ക് യാത്രതിരിക്കും. ചടങ്ങിൽ നോർക്ക റൂട്ട്സ് ജനൽ മാനേജർ അജിത്ത് കോളശ്ശേരി, പബ്ളിക് റിലേഷൻസ് ഓഫീസർ ഡോ. അഞ്ചൽ കൃഷ്ണകുമാർ, റിക്രൂട്ട്മെന്റ് വിഭാഗം അസിസ്റ്റന്റ് മാനേജർ ബിപിൻ കുമാർ ആർ.വി എന്നിവരും സംബന്ധിച്ചു.

2023 ഫെബ്രുവരി ആറു മുതൽ 10 വരെ എറണാകുളത്തുവച്ചായിരുന്നു റിക്രൂട്ട്മെന്റ്.  വിവിധ സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടർമാർ, പാരാമെഡിക്‌സ്, ബയോ മെഡിക്കൽ എഞ്ചിനീയർ, ലാബ് ടെക്നിഷ്യൻ, റേഡിയോഗ്രാഫേഴ്‌സ്,, ഫാർമസിസ്‌റ്, ഫിസിയോതെറാപ്പിസ്റ്റ്‌, ഡയറ്റീഷ്യൻ, നഴ്സ്  തുടങ്ങി 23 ഓളം തസ്തികകളിലേക്കായിരുന്നു റിക്രൂട്ട്‌മെന്റ്. തിരഞ്ഞെടുക്കപ്പെട്ട മറ്റ് ഉദ്യോഗാർത്ഥികളുടെ നിയമന നടപടികളും പുരോഗമിച്ചു വരുന്നു.

 

Latest News