ആന്ധ്രയില്‍ നിന്നും കഞ്ചാവ് എത്തിച്ച് കേരളത്തില്‍ മൊത്തക്കച്ചവടം നടത്തുന്ന സ്ത്രീയും കൂട്ടാളികളും പിടിയില്‍

ഇടുക്കി - ആന്ധ്രയില്‍ നിന്നും കഞ്ചാവ് എത്തിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ മൊത്തക്കച്ചവടം ചെയ്യുന്ന തമിഴ്‌നാട് നാട്ടുകാരിയായ സ്ത്രീയും കൂട്ടാളികളും പിടിയിലായി. തമിഴ്‌നാട് വത്തലഗുണ്ട് സ്വദേശിയായ ചിത്ര ഇവരുടെ കൂട്ടാളികളായ മുരുകന്‍, ഭാരതി എന്നിവരെയാണ് 13 കിലോ കഞ്ചാവുമായി  നെടുംകണ്ടത്ത് വെച്ച് പിടികൂടിയത്. കിലോയ്ക്ക് ഒരു ലക്ഷം രൂപ വില പറഞ്ഞ ഒരു ഹിന്ദിക്കാരനും മലയാളിക്കും വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. കേരളത്തില്‍ കാലങ്ങളായി കഞ്ചാവും, ഹാന്‍സും മറ്റ് ലഹരിവസ്തുക്കളും വ്യാപകമായി മൊത്ത വിതരണം ചെയ്ത സംഘമാണ് പോലീസ് പിടിയിലായത്. ആന്ധ്രയില്‍ നിന്നും ഒരു കിലോ കഞ്ചാവ് മുപ്പതിനായിരം രൂപക്ക് വാങ്ങി കേരളത്തില്‍ മൊത്തക്കച്ചവടക്കാര്‍ക്ക് ഒരു ലക്ഷം രൂപയ്ക്കാണ് ഇവര്‍ കൊടുക്കുന്നത്. കേരളത്തിലെ ചില്ലറ വ്യാപാരികള്‍ മൂന്നു ലക്ഷത്തിലേറെ വിലക്കാണ് ഈ കഞ്ചാവ് വില്‍ക്കുന്നതെന്നും പ്രതികള്‍ പറഞ്ഞു.

 

Latest News