കോഴിക്കോട്- എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റായി എം.കെ ഫൈസി (കേരള)യെ ബാംഗ്ലൂരിൽ നടന്ന ദേശീയ പ്രതിനിധി സഭ തിരഞ്ഞെടുത്തു. നിലവിൽ ദേശീയ ജനറൽ സെക്രട്ടറിയായ എം.കെ ഫൈസി പാലക്കാട് പട്ടാമ്പി സ്വദേശിയാണ്. അഡ്വ. ശറഫുദ്ദീൻ അഹമ്മദ് (ഉത്തർപ്രദേശ്), പ്രൊഫ. നസ്നിൻ ബീഗം (കർണാടക), ആർ.പി. പാണ്ഡേ (ഡൽഹി), ദഹ്ലാൻ ബാഖവി (തമിഴ്നാട്) എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.
മുഹമ്മദ് ഷഫി (രാജസ്ഥാൻ), അബ്ദുൽ മജീദ് മൈസൂർ (കർണാടക) എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. ഡോ. മെഹ്ബൂബ് ശെരീഫ് ആവാദ് (കർണാടക), അൽഫോൺസോ പ്രാങ്കോ (കർണാടക), അബ്ദുൽ വാരിസ് (ആന്ധ്രപ്രദേശ്), യാസ്മിൻ ഫാറൂഖി (രാജസ്ഥാൻ), സീതാറാം കോയിവാൽ (രാജസ്ഥാൻ) എന്നിവരാണ് സെക്രട്ടറിമാർ. അഡ്വ. സാജിദ് സിദ്ധീഖി (മദ്ധ്യപ്രദേശ്) ആണ് ട്രഷറർ. മറ്റു ദേശീയ സമിതി അംഗങ്ങൾ: അഡ്വ. നൂർ അഹമ്മദ് മദനി (ആന്ധ്രപ്രദേശ്), അഫ്തർ ആലം (ബിഹാർ), ഡോ: തസ്ലിം അഹമ്മദ് റഹ്മാനി, ഷഹീൻ കൗസർ (ഡൽഹി), ഇല്യാസ് മുഹമ്മദ് തുമ്പെ, അബ്ദുൽ ഹന്നാൻ, അബ്ദുൽ ലത്തീഫ് പുത്തൂർ, അഫ്സർ പാഷ, ഷാഹിദ തസ്നീം (കർണാടക), എ. സഈദ്, പി. അബ്ദുൽ മജീദ് ഫൈസി, പ്രൊഫ. പി.കോയ, അഡ്വ. കെ.എം.അഷ്റഫ്, അഡ്വ. കെ.പി.ശരീഫ്, പി.അബ്ദുൽ ഹമീദ്, തുളസീധരൻ പള്ളിക്കൽ, ഇ.എം.അബ്ദുറഹ്മാൻ, റോയ് അറയ്ക്കൽ, കെ.കെ.ജബ്ബാർ, മൂവ്വാറ്റുപുഴ അഷ്റഫ് മൗലവി (കേരളം), പർവേസ് ബാരി (മദ്ധ്യപ്രദേശ്), റിസ്വാൻ ഖാൻ, മെഹറുന്നിസ ഖാൻ (രാജസ്ഥാൻ), അബ്ദുൽ ഹമീദ് രാംനാട്, മുഹമ്മദ് മുബാറക്, അബ്ദുൽ സത്താർ, നിസാം മൊയിനുദ്ദീൻ (തമഴ്നാട്) ഡോ. നിസാമുദ്ദീൻ ഖാൻ, മുഹമ്മദ് കാമിൽ (ഉത്തർ പ്രദേശ്), തയീദുൽ ഇസ്ലാം, ഒമർ ഖാൻ, അഫ്താബ് ആലം (പശ്ചിമ ബംഗാൾ).






