പ്രധാനമന്ത്രി ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തി, ഇന്ത്യയില്‍ നിക്ഷേപം നടത്തുമെന്ന് മസ്‌ക്

ന്യൂയോര്‍ക്ക് - മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ന്യൂയോര്‍ക്കില്‍ ട്വിറ്റര്‍ സി ഇ ഒ ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തി.  പ്രധാനമന്ത്രി മോഡിയെ കണ്ടതിന് ശേഷം, ഇന്ത്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച ഇലോണ്‍ മസ്‌ക്, അടുത്ത വര്‍ഷം രാജ്യം സന്ദര്‍ശിക്കുമെന്ന് അറിയിച്ചു. 'മോഡിയുടെ ആരാധകന്‍' എന്നാണ് കൂടിക്കാഴ്ചക്കിടെ ഇലോണ്‍ മസ്‌ക് സ്വയം വിശേഷിപ്പിച്ചത്. ലോകത്തിലെ ഏത് വലിയ രാജ്യത്തേക്കാളും കൂടുതല്‍ വാഗ്ദാനങ്ങള്‍ ഇന്ത്യക്കുണ്ടെന്ന് താന്‍ കരുതുന്നതായും  കൂടിക്കാഴ്ചയ്ക്ക് ശേഷം ഇലോണ്‍ മസ്‌ക് പറഞ്ഞു. ഇന്ത്യയില്‍ കാര്യമായ നിക്ഷേപം നടത്താന്‍ അദ്ദേഹം ഞങ്ങളെ പ്രേരിപ്പിക്കുന്നു, ഞങ്ങള്‍ ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. അതിനുള്ള ശരിയായ സമയം നോക്കുകയാണ് - മസ്‌ക് പറഞ്ഞു. അതേസമയം, സ്പേസ് എക്സിന്റെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു. ഇന്റര്‍നെറ്റ് ആക്സസ് ഇല്ലാത്ത ഗ്രാമീണ മേഖലയിലെ ആളുകളെ ഇത് സഹായിക്കുമെന്നും മസ്‌ക് പറഞ്ഞു.

 

Latest News