Sorry, you need to enable JavaScript to visit this website.

മന്ത്രവാദത്തെ എതിര്‍ത്തതിന് ഭര്‍തൃവീട്ടില്‍ യുവതിയെ പീഡിപ്പിച്ചതിന് പോലീസ് കേസെടുത്തു

കല്‍പ്പറ്റ - മന്ത്രവാദത്തെ എതിര്‍ത്തതിന് ഭര്‍തൃവീട്ടില്‍ യുവതി പീഡനത്തിനിരയായ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിന് പുറമെ വനിതാ കമ്മീഷനും യുവജന കമ്മീഷനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വാളാട് സ്വദേശിനിയായ യുവതിയാണ് പീഡനത്തിനിരയായത്. ഭക്ഷണം പോലും നിഷേധിച്ചായിരുന്നു പീഡനമെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഒന്‍പത്  മാസം മുമ്പായിരുന്നു പനമരം കൂളിവയല്‍ സ്വദേശിയായ ഇക്ബാലുമായി 19കാരിയുടെ വിവാഹം നടന്നത്. ഭര്‍തൃമാതാവ് ആയിഷ വീട്ടില്‍ നടത്തുന്ന മന്ത്രാവാദത്തെ എതിര്‍ത്തതോടെ പീഡനം തുടങ്ങിയെന്ന് യുവതി പറയുന്നു. നിലത്ത് കിടന്ന് ഉരുളുന്നതടക്കമുള്ള വിചിത്ര മന്ത്രവാദരീതികള്‍ക്ക് യുവതി സാക്ഷിയായി. അപരിചിതര്‍ക്കൊപ്പം ഇരുന്ന് മന്ത്രവാദത്തിന്റെ ഭാഗമാകാന്‍ നിര്‍ബന്ധിച്ചതോടെ എതിര്‍പ്പ് പ്രകടിപ്പിച്ചു. പിന്നീട് ശാരീരികാതിക്രമം തുടങ്ങിയെന്നും യുവതി പറയുന്നു. ഭര്‍ത്താവ് ഇക്ബാല്‍, ഭര്‍തൃമാതാവ് ആയിഷ, ഭര്‍ത്താവിന്റെ സഹോദരി ഷഹര്‍ബാന്‍, സഹോദരിയുടെ ഭര്‍ത്താവ് ഷെമീര്‍, എന്നിവര്‍ക്കെതെരെയാണ് യുവതി പരാതി നല്‍കിയത്. തനിക്ക് ഭക്ഷണം നിഷേധിക്കുകയും തന്നെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും യുവതി വ്യക്തമാക്കി. ഒടുവില്‍ യുവതി വാളാടുള്ള സ്വന്തം വീട്ടിലേക്ക് പോരുകയായിരുന്നു.

Latest News