Sorry, you need to enable JavaScript to visit this website.

വൈറ്റ് ഹൗസിന് മുമ്പില്‍ മോഡിക്കെതിരെ പ്രതിഷേധ പോസ്റ്റര്‍

വാഷിംഗ്ടണ്‍- ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനം ആരംഭിക്കാനിരിക്കെ വൈറ്റ് ഹൗസിന് മുമ്പില്‍ പ്രതിഷേധ പോസ്റ്ററുമായി മാധ്യമ പ്രവര്‍ത്തകന്‍. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ പീറ്റര്‍ ഫ്രീഡിക്കാണ് വൈറ്റ് ഹൗസിനു മുന്നിലെത്തി മോഡി നോട്ട് ടു വെല്‍ക്കം എന്ന് ഹാഷ്ടാഗില്‍ മുദ്രാവാക്യം എഴുതിയ പോസ്റ്ററുകളുയര്‍ത്തിയത്. 
  
മോഡി ദി റൈസണ്‍ ഹിറ്റ്‌ലര്‍ ഇന്‍ ദി ഈസ്റ്റ് (മോഡി കിഴക്ക് ഉയര്‍ത്തെഴുന്നേറ്റ ഹിറ്റ്‌ലര്‍), ബൈഡന്‍ സ്‌റ്റോപ്പ് ഇനാബ്ലിംഗ് മോഡീസ് ഷാഫിസം (മോഡിയുടെ ഫാഷിസത്തെ പിന്തുണക്കുന്നത് ബൈഡന്‍ അവസാനിപ്പിക്കുക) എന്നാണ് പോസ്റ്ററില്‍ വലുതായി എഴുതിയിരിക്കുന്നത്. താഴെ ഹാഷ് ടാഗില്‍ മോഡി നോട്ട് ടു വെല്‍ക്കം എന്നുമുണ്ട്. 

പീറ്റര്‍ ഫ്രീഡ്രിക്ക് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പോസ്റ്റര്‍ ഉയര്‍ത്തിയ ചിത്രം പങ്കുവെച്ചിട്ടുണ്ട്. 
അധ്യാപകനും എഴുത്തുകാരനുമായ അശോക് സ്വയ്ന്‍ പീറ്റര്‍ ഫ്രീഡ്രിക്കിന്റെ ചിത്രം ഷെയര്‍ ചെയ്ത് മോഡി വൈറ്റ് ഹൗസിലെത്തുന്നതിന് മുമ്പ് എന്ന അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്.

Latest News