പത്തനംതിട്ട-വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഉപേക്ഷിച്ച കേസിൽ ഒരാളെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു കവിയൂർ മുണ്ടിയപ്പള്ളി തൈപ്പറമ്പിൽ ബിബിൻ ചന്ദ്രൻ (34 )ആണ് അറസ്റ്റിലായത്. മല്ലപ്പള്ളി സ്വദേശിയായ 26 വയസ്സുകാരിയുടെ പരാതി പ്രകാരം പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയെ രണ്ടുവർഷം മുമ്പ് പരിചയപ്പെടുകയും വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പല സ്ഥലങ്ങളിലായി താമസിപ്പിക്കുകയും ഗർഭിണിയായ ശേഷം ഉപേക്ഷിക്കുകയുമായിരുന്നു. പ്രസവശേഷം കുട്ടിയെയും പെൺകുട്ടിയെയും സംരക്ഷിക്കുന്നതിന് പകരം മറ്റൊരു പെൺകുട്ടിയോടൊപ്പം താമസിച്ചു വരുകയായിരുന്നു. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാർ , ഇൻസ്പെക്ടർ സി കെ മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു.