പത്തനംതിട്ട-തിരുവല്ലയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ഒരു വർഷമായി ലൈംഗികാതിക്രമം നടത്തിവന്ന ഓട്ടോ ഡ്രൈവർ പിടിയിൽ.
പോക്സോ നിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്തു. വെൺപാല താഴമ്പള്ളത്ത് വീട്ടിൽ കുഞ്ഞായൻ എന്ന് വിളിക്കുന്ന വർഗീസ് (67) ആണ് പോലീസിന്റെ പിടിയിലായത്.
ഒരു വർഷക്കാലമായി ഇയാൾ കുട്ടിയെ ഉപദ്രവിച്ച് വരികയാണ്. കഴിഞ്ഞ ദിവസം സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിൽ ഒരാൾ കുട്ടിയുടെ മാതാവിനെ വിവരം ധരിപ്പിച്ചു. മാതാവ് വിവരങ്ങൾ ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. തുടർന്ന് നൽകിയ പരാതിയിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.