ട്രംപിനെതിരായ കേസ്: വിചാരണ ഓഗസ്റ്റ് 14 മുതല്‍

വാഷിംഗ്ടണ്‍ - മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രഹസ്യ രേഖ കേസിന്റെ പ്രാരംഭ വിചാരണ തീയതി ഓഗസ്റ്റ് 14 ആയി ഫെഡറല്‍ ജഡ്ജി നിശ്ചയിച്ചു.  
രഹസ്യ ഗവണ്‍മെന്റ് ഫയലുകള്‍ തെറ്റായി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട 37 കുറ്റങ്ങള്‍ ട്രംപിന് മേല്‍ ഔപചാരികമായി ഹാജരാക്കി ഒരാഴ്ചക്ക് ശേഷമാണ് ചൊവ്വാഴ്ച യുഎസ് ജഡ്ജി എയ്‌ലിന്‍ കാനന്‍ തീയതി പ്രഖ്യാപിച്ചത്. 2024ല്‍ വീണ്ടും പ്രസിഡന്റായി മത്സരിക്കാനൊരുങ്ങുന്ന മുന്‍ പ്രസിഡന്റ് കുറ്റം നിഷേധിച്ചു.
വിചാരണയില്‍ എന്ത് തെളിവുകള്‍ സ്വീകരിക്കാം എന്നതിനെക്കുറിച്ചുള്ള വാദങ്ങള്‍ തീര്‍പ്പാക്കാന്‍ മാസങ്ങള്‍ എടുക്കും. ജൂറിമാര്‍ക്കും അഭിഭാഷകര്‍ക്കും കാണാന്‍ കഴിയാത്ത രഹസ്യരേഖകള്‍ സംബന്ധിച്ചായതിനാല്‍ കേസിന്റെ സങ്കീര്‍ണ്ണത വളരെയധികമാണ്.

 

Latest News