Sorry, you need to enable JavaScript to visit this website.

സിജി സംഘടിപ്പിച്ച പിങ്ക് വേൾഡ് ശ്രദ്ധേയമായി 

കെ.പി. പ്രസന്നൻ രചിച്ച പുസ്തകം ചടങ്ങിൽ പരിചയപ്പെടുത്തുന്നു.
ജിദ്ദയിൽ സിജി സംഘടിപ്പിച്ച പിങ്ക് വേൾഡ് പരിപാടിയിൽ നസ്‌ലി  ഫാത്തിമ ക്ലാസെടുക്കുന്നു.

ജിദ്ദ- പിങ്ക് വേൾഡ് എന്ന തലക്കെട്ടിൽ സിജി സി.എൽ.പി പ്രോഗ്രാമിൽ നടത്തിയ സ്ത്രീത്വത്തെ കേന്ദ്രീകരിച്ച പഠനം ശ്രദ്ധേയമായി. പ്രശസ്ത ഫാമിലി കോച്ച് നസ്‌ലി ഫാത്തിമ വിഷയമവതരിപ്പിച്ചു. ഹോർമോൺ സൈക്കിളിന്റെ ഓരോ ഘട്ടത്തിലും വ്യത്യസ്ത മാനസിക ശാരീരിക അവസ്ഥയായായിരിക്കും സ്ത്രീകൾക്കനുഭവപ്പെടുകയെന്ന് അവർ പറഞ്ഞു. ഇതിന്റെ ഏറ്റക്കുറവിനനുസരിച്ച് ദേഷ്യം, മാനസിക പിരിമുറുക്കം, തലവേദന, മറ്റു ശാരീരിക പ്രയാസങ്ങൾ എന്നിവ അനുഭവപ്പെടാം. ഇത്തരം സന്ദർഭങ്ങളിൽ ഉണ്ടാകുന്ന വൈകാരിക പ്രതികരണങ്ങൾ വ്യതിരിക്തമായ ഹോർമോൺ പ്രവർത്തനം കൊണ്ടാണെന്ന തിരിച്ചറിവ് സമൂഹത്തിലുണ്ടാവണം. വ്യത്യസ്ത ഹോർമോൺ വാഹകരായ പുരുഷൻമാർ ഇണകൾക്ക് തണലാകണമെന്നും അവർ ചൂണ്ടിക്കാട്ടി. അഡ്വാൻസ്ഡ് എക്‌സൽ ക്ലാസ് മുഹമ്മദ് കുഞ്ഞി അവതരിപ്പിച്ചു. വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ച് ഉമൈർ പന്നിപ്പാല, റഫീഖ് പരോൾ എന്നിവർ സംസാരിച്ചു. കെ.പി. പ്രസന്നൻ എഴുതിയ സമാധാനത്തിന്റെ സുഗന്ധം വേങ്ങര നാസർ നിരൂപണം നടത്തി. ഫവാസ് കാപ്രത്ത് അവതാരകനായിരുന്നു. വിവിധ പരിപാടികൾ സമീർ കുന്നൻ, റഷീദ് അമീർ  എന്നിവർ അവലോകനം ചെയ്തു. സിജി ഇന്റർനാഷണൽ ട്രഷറർ കെ.ടി. അബൂബക്കർ സംസാരിച്ചു. താഹിർ ജാവേദ് നന്ദി പറഞ്ഞു. 

Latest News