Sorry, you need to enable JavaScript to visit this website.

വനിത തീർഥാടകർക്ക് സഹായവുമായി നവോദയ വനിത വളണ്ടിയർമാർ

ജിദ്ദ നവോദയ വോളണ്ടിയർമാർ മക്കയിൽ

മക്ക-ഇത്തവണ ഹജിന് മെഹ്‌റമില്ലാതെ ഇന്ത്യയിൽ നിന്നെത്തിയ നാലായിരത്തോളം വരുന്ന വനിത തീർഥാടകർക്ക് സഹായവുമായി നവോദയ വനിത വളണ്ടിയർമാർ സജീവം. ജിദ്ദ നവോദയയുടെ നേതൃത്വത്തിൽ നൂറിൽപരം വനിത വളണ്ടിയർമാരാണ് സേവന രംഗത്തുള്ളത്. ഹറം പരിസരം, അസീസിയ, ഖുതായി, മക്ബസ് ജിന്ന്, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ഇവർ കർമനിരതരാണ്. വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള പരിശീലനം ലഭിച്ച വളണ്ടിയർമാരാണ് നവോദയ ഹജ് സെല്ലിൽ പ്രവർത്തിക്കുന്നത്. അടുത്ത ദിവസങ്ങളിൽ കൂടുതൽ വോളണ്ടിയർമാർ  മക്കയിലെത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ദിവസേന രണ്ടായിരത്തിലേറെ തീർഥാടകർക്ക് ഭക്ഷണമായി കഞ്ഞി വിതരണം ചെയ്യുന്നുണ്ട്. കൂടാതെ മൂവായിരത്തിലേറെ പേർക്ക് അറേബ്യൻ ഭക്ഷണമായ ബുഖാരി ചോറും കോഴിയും പഴങ്ങൾ, ജ്യൂസ്, കുടിവെള്ളം, ചായ എന്നിവയും വിതരണം ചെയ്തു വരുന്നു. 
നവോദയ രക്ഷാധികാരി ശിഹാബുദ്ദീൻ കോഴിക്കോട്, ഹജ് സെൽ കൺവീനർ ഷറഫുദ്ദീൻ കാളികാവ്, ഏരിയ സെക്രട്ടറി മുഹമ്മദ് മേലാറ്റൂർ, പ്രസിഡന്റ് റഷീദ് ഒലവക്കോട്, ഏരിയ കമ്മിറ്റി അംഗങ്ങളായ സാലിഹ്, ബുഷാർ ചെങ്ങമനാട്, ബഷീർ നിലമ്പൂർ, കെ.വി. മൊയ്തീൻ എന്നിവർ മക്കയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നു.

 

Latest News