കണ്ണൂര്‍ - കണ്ണൂര്‍ ചെട്ടിപ്പീടികയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച ആയിരം ലിറ്റര്‍ സ്പിരിറ്റ് പൊലീസ് പിടിച്ചെടുത്തു. സംശയാസ്പദമായ രീതിയില്‍ എത്തിയ കര്‍ണാടക രജിസ്ട്രേഷനിലുള്ള ഇന്നോവ കാര്‍ പൊലീസ് തടഞ്ഞ് പരിശോധിച്ചപ്പോഴാണ് സ്പിരിറ്റ് കണ്ടെത്തിയത്. പൊലീസിനെ കണ്ടതോടെ കാര്‍ തിരിച്ച് സംഘം രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് കാര്‍ തടഞ്ഞെങ്കിലും പിടികുടുന്നതിന് മുന്‍പ് കാറിലുണ്ടായിരുന്നവര്‍ ഇറങ്ങി ഓടി രക്ഷപ്പെട്ടു. കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു പരിശോധിച്ചപ്പോഴാണ് സ്പിരിറ്റ് കണ്ടെത്തിയത്. ഓപ്പറേഷന്‍ കണ്ണൂര്‍ ക്ലീനിന്റെ ഭാഗമായി നടത്തിയ പരിശോധനക്കിടയിലാണ് സ്പിരിറ്റ് പിടികൂടിയത്.