വന്‍ തുക മുടക്കി ഫേഷ്യല്‍ ചെയ്ത യുവതിയുടെ മുഖം പൊള്ളി, സലൂണിനെതിരെ പരാതി

മുംബൈ - വന്‍ തുക മുടക്കി ഫേഷ്യല്‍ സ്‌കിന്‍ കെയര്‍ ട്രീറ്റ്‌മെന്റ് നടത്തിയ യുവതിയുടെ മുഖം പൊള്ളി. സംഭവത്തില്‍ യുവതി പോലീസില്‍ പരാതി നല്‍കി.  മുംബൈയിലെ അന്ധേരിയിലാണ് സംഭവം. 17,500 രൂപയ്ക്കാണ് അന്ധേരിയിലെ ഒരു സലൂണില്‍ വെച്ച് 23 കാരിയായ യുവതി ഹൈഡ്രോ ഫേഷ്യല്‍ ചെയ്തത്. ഫേഷ്യല്‍ തുടങ്ങിയപ്പോള്‍ തന്നെ ചര്‍മത്തിന് അസ്വസ്ഥത അനുഭവിച്ചതായി സലൂണ്‍ ജീവനക്കാരെ അറിയിച്ചെങ്കിലും അവര്‍ അത് കാര്യമായി എടുത്തില്ല. മാത്രവുമല്ല അലര്‍ജി കാരണമാകാം ഇങ്ങനെ സംഭവിക്കുന്നതെന്ന് മറുപടിയും നല്‍കി. മുഖത്ത് കാര്യമായി പോള്ളലേറ്റതിനെ തുടര്‍ന്ന്് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയപ്പോള്‍ ഈ പാടുകള്‍ ചികില്‍സിച്ച് മാറ്റാന്‍ പ്രയാസമാണെന്ന് ഡോക്ടര്‍മാര്‍ മറുപടി നല്‍കി.  ഇതിന് പിന്നാലെയാണ് സലൂണ്‍ ജീവനക്കാര്‍ നിലവാരമില്ലാത്ത ക്രീമുകള്‍ ഉപയോഗിച്ചത് കാരണം മുഖത്ത് പൊള്ളലേറ്റെന്ന് കാണിച്ച് യുവതി പൊലീസില്‍ പരാതി നല്‍കിയത്. 

 

Latest News