ഖമീസ് മുശൈത്ത്- കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റിയുടെ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ നടന്ന ജനറൽ ബോഡിയിൽ ഖമീസ് ഖാലിദിയ്യ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. ഖമീസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബഷീർ മൂന്നിയൂർ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു.
മഹ്‌സൂം മാസ്റ്റർ, ഇബ്രാഹിം പട്ടാമ്പി, സിറാജ് വയനാട്, സലീം പന്താരങ്ങാടി, മൊയ്ദീൻ കട്ടുപ്പാറ, ഉസ്മാൻ കിളിയമണ്ണിൽ, മജീദ് ആലീസ്, ഷാഫി തിരൂർ, ആസിഫ് വഴിക്കടവ് എന്നിവർ പ്രസംഗിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി സിറാജ് വയനാട് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. മൂന്നു വർഷത്തെ കമ്മിറ്റി ഭാരവാഹികൾ: ചെയർമാൻ അസൈൻ അലീസ്, പ്രസിഡന്റ് ഹസ്രത്ത് കടലുണ്ടി, വൈസ് പ്രസിഡന്റുമാർ നൗഷാദ് മണ്ണാർക്കാട്, അബ്ദുൽ ബാസിത്ത് ഒതുക്കുങ്ങൽ.
ജനറൽ സെക്രട്ടറി: നിസാർ കരുവൻതിരുത്തി. ജോയിന്റ് സെക്രട്ടറിമാർ: സാജിദ് സുഫീൻ, ജംഷീർ. ട്രഷറർ: ഷഫീഖ് മഞ്ചേരി. സെൻട്രൽ കമ്മിറ്റി കൗൺസിലർമാർ: ഉസ്മാൻ കിളിയമണ്ണിൽ, മൊയ്തീൻ കട്ടുപ്പാറ, മുഹമ്മദ് ഷാഫി തിരൂർ, മജീദ് ആലീസ്, ഹസ്രത്ത് കടലുണ്ടി എന്നിവരെ തെരഞ്ഞെടുത്തു. മജീദ് ആലീസ് അധ്യക്ഷത വഹിച്ചു. ഹസ്രത്ത് കടലുണ്ടി സ്വാഗതവും ഷഫീഖ് മഞ്ചേരി നന്ദിയും പറഞ്ഞു.






