തെരുവ് നായ്ക്കള്‍ക്ക് ദയാവധം വേണം; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയില്‍

കണ്ണൂര്‍ - അപകടകാരികളായ തെരുവ് നായ്ക്കള്‍ക്ക് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട്  കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. കണ്ണൂരില്‍ തെരുവുനായ്ക്കള്‍ പതിനൊന്നുകാരന്‍ നിഹാല്‍ നൗഷാദിനെ കടിച്ചു കീറിക്കൊന്ന സാഹചര്യം അടക്കം ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നല്‍കിയത്. തെരുവ് നായ്ക്കളുടെ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായും അപേക്ഷയില്‍ പറയുന്നുണ്ട്.  ജൂണ്‍ 12 നു വൈകുന്നരമാണ് നിഹാലിനെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്. ഭിന്നശേഷിക്കാരനായ നിഹാല്‍ വീടിന്റെ ഗെയിറ്റിന് പുറത്ത് ഇറങ്ങിയപ്പോള്‍ തെരുവ് നായകള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു. 

 

Latest News