തബൂക്ക് - ഉത്തര, പശ്ചിമ സൗദിയിലെ തബൂക്കിനെ അതിരറ്റ് സ്‌നേഹിക്കുന്ന ദക്ഷിണ കൊറിയന്‍ വിനോദ സഞ്ചാരി തബൂക്ക് വിടാന്‍ മടിക്കുന്നു. ഒന്നര വര്‍ഷം മുമ്പാണ് വിനോദ സഞ്ചാരിയായി ദക്ഷിണ കൊറിയയില്‍ നിന്നുള്ള മോ ബിന്‍ ലീ സൗദിയിലും തബൂക്കിലുമെത്തിയത്. സൗദിയിലുള്ള ചില സുഹൃത്തുക്കളാണ് സൗദി സന്ദര്‍ശനത്തിന് ക്ഷണിച്ചത്. അന്നു മുതല്‍ മോ ബിന്‍ ലീ തബൂക്ക് വിട്ടിട്ടില്ല. തബൂക്കിനെയും തബൂക്ക് നിവാസികളെയും താന്‍ അതിരറ്റ് സ്‌നേഹിക്കുകയാണെന്ന് മോ ബിന്‍ ലീ പറയുന്നു.
സൗദി അറേബ്യയെ തന്റെ രണ്ടാമത്തെ ഭവനമായാണ് താന്‍ കാണുന്നത്. സൗദിയില്‍ തന്നെ ആകര്‍ഷിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. തബൂക്കിലെ ക്യാമല്‍ ഫെസ്റ്റിവല്‍ പോലുള്ള ആഘോഷങ്ങളില്‍ അവസരം ലഭിക്കുമ്പോഴെല്ലാം താന്‍ പങ്കെടുക്കാറുണ്ട്. ഒട്ടക സൗന്ദര്യമത്സരം പോലുള്ള ചില സാംസ്‌കാരിക അനുഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ഒട്ടും മടിച്ചുനില്‍ക്കാറില്ല. ഒന്നര വര്‍ഷത്തിലേറെയായി താന്‍ സൗദിയിലെത്തിയിട്ട്. തബൂക്ക് ജീവിതം ഏറ്റവും മനോഹരമായ അനുഭവങ്ങളില്‍ ഒന്നാണ്. ധാരാളം ഒട്ടകങ്ങളെ ഇവിടെ താന്‍ കണ്ടു. ഈ സ്ഥലവുമായി ചരിത്രത്തിന് വലിയ ബന്ധമുണ്ട്. ഇവിടെ വരാനും എല്ലാം കാണാനുമുള്ള അവസരമായിരുന്നു എനിക്ക് ഇതെന്നും മോ ബിന്‍ ലീ പറയുന്നു.