ജിദ്ദ- മങ്കട സി.എച്ച് സെന്ററിനുള്ള ഖുലൈസ് കെ.എം.സി.സി ഫണ്ട് കൈമാറി. നിർമാണം പുരോഗമിക്കുന്ന മങ്കട സി.എച്ച് സെന്ററിന് വേണ്ടി ഖുലൈസിൽ നിന്ന് സമാഹരിച്ച തുകയുടെ ആദ്യ ഘട്ടമായ ഒരു ലക്ഷം രൂപയാണ് അഫ്‌സൽ വന്നേരി മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ.കുഞ്ഞാലിക്ക്
കൈമാറിയത്.
ഹനീഫ മങ്കടയുടെയും അസീസ് കൂട്ടിലങ്ങാടിയുടെയും നേതൃത്വത്തിലാണ് തുക സമാഹരിച്ചത്. ഖുലൈസ് പ്രവാസികളുടെ സഹായ സഹകരണത്തോടെ ഖുലൈസ് കെ.എം.സി.സിയുടെ നാമധേയത്തിൽ മങ്കട സി.എച്ച് സെന്ററിൽ പ്രൗഢമായ ഒരു കൗണ്ടർ സൗകര്യം നിർമിക്കാനുള്ള ഫണ്ടാണ് ഖുലൈസ് കെ.എം.സി.സി നേതാക്കളുടെ സാന്നിധ്യത്തിൽ ഏവർക്കും പ്രിയപ്പെട്ട കുരുന്ന് അഫ്‌സൽ വന്നേരി കൈമാറിയത്. ചടങ്ങിൽ ഖുലൈസ് കെ.എം.സി.സി നേതാക്കളും പ്രവർത്തകരും മങ്കട മണ്ഡലം മുസ് ലിം ലീഗ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. മങ്കട മണ്ഡലം മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ.കുഞ്ഞാലി, അലി കളത്തിൽ, ബാബു തയ്യിൽ, മനാഫ് മങ്കട, ഖുലൈസ് കെ.എം.സി.സി സീനിയർ നേതാക്കൾ അഷ്‌റഫ് ഇരുമ്പുഴി, ഹനീഫ മങ്കട, നാസർ മക്കരപ്പറമ്പ്, ഇബ്രാഹീം വന്നേരി, ജിദ്ദ കെ.എം.സി.സി വനിത വിംഗ് വൈസ് പ്രസിഡന്റ് സലീന ഇബ്രാഹീം, ഖുലൈസ് കെ.എം.സി.സി ഭാരവാഹികൾ ജാബിർ ചേലമ്പ്ര, ഫിറോസ് മക്കരപ്പറമ്പ്, അഫ്‌സൽ വന്നേരി, ഫവാസ് മക്കരപ്പറമ്പ്, അൻസിൽ വന്നേരി, അജ്മൽ വന്നേരി എന്നിവരും പങ്കെടുത്തു. ഖുലൈസ് കെ.എം.സി.സിയുടെ വിപുലമായ പ്രവർത്തനം മാതൃകാപരമാണെന്ന് നേതാക്കൾ വിലയിരുത്തി.






