പോക്കറ്റ് മണി നല്‍കിയില്ല; മകന്‍ അച്ഛനെ കൊലപ്പെടുത്തി

ഇന്‍ഡോര്‍- പോക്കറ്റ് മണി നല്‍കാത്തതിന്റെ പേരില്‍ അച്ഛനെ മകന്‍ തലയ്ക്കടിച്ച് കൊന്നു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് കര്‍ഷകനായ ബാബു ചൗധരിയെ (50) മകന്‍ സോഹന്‍ (25) കൊലപ്പെടുത്തിയത്. 

ബാബു ചൗധരിയുടെ മൃതദേഹം ജൂണ്‍ 15ന് വയലില്‍ നിന്ന് കണ്ടെത്തിയിരുന്നു. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സോഹന്‍ കൊലപാതകം സമ്മതിക്കുകയായിരുന്നു. 

ജൂണ്‍ 15ന് രാത്രി സോഹന്‍ അച്ഛന്‍ ബാബുവിനോട് പോക്കറ്റ് മണിയായി 2000 രൂപ ആവശ്യപ്പെട്ടിരുന്നു. അച്ഛന്‍ ആവശ്യം നിരസിച്ചതോടെ പ്രകോപിതനായ സോഹന്‍ സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് തലയ്ക്കടിക്കുകയായിരുന്നു.

Latest News