മന്ത്രവാദിയേയും ഭാര്യയേയും മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു

ഹൈദരാബാദ്- ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് തെലങ്കാനയില്‍ ദമ്പതിമാരെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. തെലങ്കാനയിലെ സംഗറെഡ്ഡിയിലാണ് ഒരാളെയും ഭാര്യയെയും വീട്ടില്‍ നിന്ന് വലിച്ചിറക്കി മരത്തില്‍ കെട്ടിയിട്ട് നാട്ടുകാര്‍ മര്‍ദിച്ചത്.
മന്ത്രവാദം ചെയ്യുന്നുവെന്നാണ്് ഗ്രാമവാസികള്‍ ആരോപിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിരവധി ആളുകള്‍ തടിച്ചുകൂടിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. മര്‍ദനമെറ്റ ദമ്പതിമാര്‍ക്ക് സാരമായ പരിക്കുകളില്ലെന്ന് പോലീസ് പറഞ്ഞു.

 

Latest News