റിയാദ് - നോർത്തേൺ റിംഗ് റോഡിലുള്ള മാരിയോട്ട് റിയാദ് കോർട്ട് യാർഡിൽ ഈദുൽ അദ്ഹ പ്രമാണിച്ച് റൂമുകളുടെയും ഭക്ഷണത്തിന്റെയും നിരക്കിൽ 25 ശതമാനം കിഴിവ് ഏർപ്പെടുത്തി. ഇന്റർനെറ്റ്, ബ്രേയ്ക് ഫാസ്റ്റ് എന്നിവ സൗജന്യമാണ്. പതിനാറു വയസ്സിന് താഴെയുള്ള കുട്ടികളുടെ സെക്കന്റ് റൂമിന് അമ്പത് ശതമാനം കിഴിവും പെരുന്നാൾ പാക്കേജായി ഏർപ്പെടുത്തിയിട്ടുണ്ട്. ആറു വയസ്സിനു താഴെയുള്ള കുട്ടികളുടെ ഭക്ഷണത്തിന് ചാർജ് ഈടാക്കില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചു. ഹോട്ടലിലെ സെവൻ റസ്റ്റോറന്റിലെ ഈ ഓഫർ പെരുന്നാൾ ദിനങ്ങളുടെ സവിശേഷതയാണ്. ഒപ്പം സ്വിമ്മിംഗ് പൂൾ, ഫിറ്റ്‌നെസ് സെന്റർ എന്നീ സൗകര്യങ്ങളും അതിഥികൾക്ക് യഥേഷ്ടം പ്രയോജനപ്പെടുത്താം.