കൊച്ചി- എൻ.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്ത പ്രമുഖ ബിസിനസ് സ്ഥാപനമായ ചോയ്സ് ഇന്റർനാഷണൽ തങ്ങളുടെ ചോയ്സ് ഗ്രൂപ്പ് സബ്സിഡിയറികളിലൂടെ കേരളത്തിലെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നു. മേഖലയിലെ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനും വിലപ്പെട്ട ഉപഭോക്താക്കൾക്ക് മികച്ച സാമ്പത്തിക സേവനങ്ങൾ നൽകാനുമാണ് കമ്പനി ഉദ്ദേശിക്കുന്നത്. നിലവിൽ 153 ഓഫിസുകളുമായി കേരളത്തിൽ 76,000 ലേറെ സന്തുഷ്ടമായ ഉപഭോക്താക്കളുള്ള കമ്പനി 2025 ഓടെ 300 ഓഫീസുകളും രണ്ടു ലക്ഷത്തിലേറെ ഉപഭോക്താക്കളും എന്ന നിലയിലേക്ക് എത്താനാണ് ലക്ഷ്യമിടുന്നത്.
കമ്പനി കേരളത്തിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുമ്പോൾ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനും ഉപഭോക്താക്കൾക്ക് മികച്ച സാമ്പത്തിക സേവനങ്ങൾ നൽകാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ചോയ്സ് ഇന്റർനാഷണൽ ലിമിറ്റഡ് സി.ഇ.ഒ അരുൺ പൊഡ്ഡർ പറഞ്ഞു. കേരളത്തിൽ 29 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ചോയ്സ് ഗ്രൂപ്പ് സംസ്ഥാനത്തെ എല്ലാ പ്രമുഖ ജില്ലകളിലും ശക്തമായ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. മുൻപ് ജെ.ആർ.ജി സെക്യൂരിറ്റീസ് എന്ന് അറിയപ്പെട്ടിരുന്ന ഇൻഡിട്രേഡിന്റെ ബ്രോക്കിങ് ബിസിനസ് 2018 ൽ ഗ്രൂപ്പ് ഏറ്റെടുത്ത് തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കിയിരുന്നു.