Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റെക്കോർഡുകളുടെ പുതുമല ചവിട്ടാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ഓഹരി സൂചികകൾ

ചരിത്രത്തിലെ ഏറ്റവും ഉയർന്ന ക്ലോസിങിന് വാരാന്ത്യം സാക്ഷ്യം വഹിച്ച നിക്ഷേപകർക്ക് സർവകാല റെക്കോർഡ് കുതിപ്പ് ഈ വാരം ദർശിക്കാനാവും. നിഫ്റ്റിയുടെ അടിയൊഴുക്ക് വിലയിരുത്തിയാൽ 18,888 ലെ റെക്കോർഡ് തകർത്ത് 19,042 വരെ മുന്നേറാം. പിന്നിട്ട വാരം നിഫ്റ്റി 262 പോയന്റും സെൻസെക്‌സ് 759 പോയന്റും നേട്ടത്തിലാണ്. 
    ആഭ്യന്തര വിദേശ ധനകാര്യ സ്ഥാപനങ്ങൽക്കും പ്രദേശിക ഇടപാടുകാർക്കും വിപണി  ബുള്ളിഷാണ്. ഒരു മാസത്തിൽ ബോംബെ സൂചിക 1452 പോയന്റും നിഫ്റ്റി 539 പോയന്റും വർധിച്ചപ്പോൾ 2023 ൽ സെൻസെക്‌സ് 2543 പോയന്റും നിഫ്റ്റി 720 പോയന്റും ഇതിനകം മുന്നേറി. പിന്നിട്ട ഒരു വർഷത്തിൽ അസൂയാവാഹമായ കുതിച്ചുചാട്ടം ഇന്ത്യൻ മാർക്കറ്റ് കാഴ്ചവെച്ചു. സെൻസെക്‌സ് 23 ശതമാനവും നിഫ്റ്റി സുചിക 22 ശതമാനവും ഉയർന്നു.  
    പോയ വാരം നിഫ്റ്റി 18,662 ൽ നിന്നും തുടക്കത്തിൽ 18,559 ലേയ്ക്ക് തളർന്ന ശേഷം തിരിച്ചുവരവിൽ 18,864 വരെ ഉയർന്ന ശേഷം ക്ലോസിങിൽ 18,826 പോയന്റിലാണ്. റെക്കോർഡ് തകർത്താൽ സൂചികയ്ക്ക് 18,940 ൽ പ്രതിരോധം നേരിടാം, ഇത് മറികടന്നാൽ ബുൾ റാലിയിൽ 19,054 വരെ സഞ്ചരിക്കാം. ഫണ്ടുകൾ പ്രോഫിറ്റ് ബുക്കിങിന് സംഘടിതമായി രംഗത്ത് ഇറങ്ങിയാൽ സൂചിക 18,635 - 18,444 റേഞ്ചിലേയ്ക്ക് സാങ്കേതിക പരീക്ഷണം നടത്താം. നിഫ്റ്റി ഫ്യൂച്ചറിൽ ഓപൺ ഇൻഡറെസ്റ്റ് 112 ലക്ഷം കരാറുകളിൽ നിന്ന് 118 ലക്ഷമായി ഉയർന്നു. എഫ് ആന്റ് ഒ കണക്കുകൾ ബുൾ ഇടപാടുകാരുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കും. 
    പിന്നിട്ട മൂന്ന് വർഷങ്ങളിലെ സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ 2020 ലെ റെക്കോർഡായ 18,604 പോയന്റും കഴിഞ്ഞ വർഷത്തെ താഴ്ന്ന തലമായ 15,500 ൽ നിന്നുള്ള കുതിപ്പിൽ രേഖപ്പെടുത്തിയ 18,887 പോയന്റിലെ സർവകാല റെക്കോർഡും നൽകുന്ന സൂചനകൾ കൂട്ടിവായിച്ചാൽ മുന്നിലുള്ള രണ്ട് വർഷങ്ങളിൽ നിഫ്റ്റിയുടെ ട്രന്റ് ലൈനുകൾ 29,000 - 30,000 റേഞ്ചിലേയ്ക്ക് തിരിയുന്നു.  
     ദീർഘകാല നിക്ഷേപത്തിന് ഒരുങ്ങുന്നവർക്ക് കാലവർഷത്തിന്റെ രണ്ടാം പകുതിയിൽ വിപണിയിൽ ഇറങ്ങാൻ അവസരം ഒത്തുവരാം. എൽ നിനോ പ്രതിഭാസത്തിൽ മൺസൂൺ ദുർബലമായാൽ കരടികൾ ഇന്ത്യൻ മാർക്കറ്റിന്റെ ആധിപത്യം തിരിച്ചുപിടിക്കാം. ഓരോ താഴ്ചയും പുതിയ നിക്ഷേപ അവസരമാക്കിയാൽ വിപണിക്ക് ഒപ്പം വരുംവർഷങ്ങളിൽ നിക്ഷേപവും വളരാം. 
       സെൻസെക്‌സ് ചരിത്രത്തിലെ ഉയർന്ന തലത്തെ ഉറ്റുനോക്കുന്നു. സൂചിക 62,984 ൽ നിന്നും 63,520 വരെ കയറിയ ശേഷം ക്ലോസിങിൽ 63,384 പോയന്റിലാണ്. ഡിസംബറിലെ 63,584 പോയന്റാണ് സർവകാല റെക്കോർഡ്. സെൻസെക്‌സിന് 63,713 ലെ പ്രതിരോധം തകർത്താൽ 64,042 നെ കൈപ്പിടിയിൽ ഒതുക്കാം. ലാഭമെടുപ്പിന് നീക്കം നടന്നാൽ 62,860 - 62,340 ൽ താങ്ങുണ്ട്. 
    മുൻനിര ഓഹരിയായ ഇൻഫോസീസ്, എച്ച് സി എൽ, ഐ റ്റി സി, എയർടെൽ, സൺ ഫാർമ, ഇൻഡസ് ബാങ്ക്, എച്ച് യു എൽ, ടാറ്റാ മോട്ടോഴ്‌സ്, എം ആന്റ് എം തുടങ്ങിയവ നിക്ഷേപ താൽപര്യത്തിൽ തിളങ്ങി. 
ഫോറെക്‌സ് മാർക്കറ്റിൽ ജനുവരിയിൽ 82.65 ൽ നിലകൊണ്ട വിനിമയ നിരക്ക് ഇതിനകം 81.89 ലേയ്ക്ക് ശക്തി പ്രാപിച്ചു. ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും മികച്ച പ്രതിവാര നേട്ടത്തിലാണ് രൂപ. നിലവിൽ രൂപ 81.58 വരെ കരുത്ത് നേടാം. 
   വിദേശ ഫണ്ടുകൾ 7274 കോടി രൂപയുടെ നിക്ഷേപവും 627 കോടിയുടെ വിൽപന നടത്തി. ആഭ്യന്തര ഫണ്ടുകൾ 2475 കോടി രൂപയുടെ വാങ്ങലും 1156 കോടിയുടെ വിൽപനയും നടത്തി. ഈ സാമ്പത്തിക വർഷം വിദേശ ഓപറേറ്റർമാർ 72,670 കോടി രൂപ നിക്ഷേപിച്ചു. പ്രതീക്ഷ പോലെ തന്നെ യു എസ് ഫെഡ് റിസർവ് പലിശ നിരക്ക് സ്റ്റെഡിയായി നിലനിർത്തി. യൂറോപ്യൻ കേന്ദ്ര ബാങ്ക് പലിശ 25 ബേസിസ് പോയന്റ് ഉയർത്തി. അടുത്ത യോഗത്തിലും യൂറോപ്യൻ ബാങ്ക് നിരക്ക് പരിഷ്‌കരിക്കുമെന്ന സൂചന നൽകി. വാരാന്ത്യം ബാങ്ക് ഓഫ് ജപ്പാൻ പലിശ സ്റ്റെഡിയായി നിലനിർത്തിയത് ഏഷ്യൻ ഓഹരി വിപണികളെ ബുള്ളിഷാക്കി. 

Latest News