Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യയിലെ ന്യൂട്രാസ്യൂട്ടിക്കൽ വിപണിക്ക് മികച്ച വളർച്ച

പ്രകൃതിദത്ത ബയോപോളിമറുകളെ കുറിച്ച് സി.എം.എഫ്.ആർ.ഐയിൽ നടന്ന ശിൽപശാല ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

ഔഷധ നിർമാണത്തിന് പ്രകൃതിദത്ത ചേരുവകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണം

കൊച്ചി- പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് വികസിപ്പിക്കുന്ന ഭക്ഷ്യ സപ്ലിമെന്റുകളായ ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെ വിപണി ഇന്ത്യയിൽ മികച്ച വളർച്ച. കഴിഞ്ഞ 30 വർഷത്തെ അപേക്ഷിച്ച് 20 ശതമാനമാണ് ഈ മേഖലയിലെ വളർച്ച. 2025 അവസാനത്തോടു കൂടി ഇന്ത്യയിലെ ന്യൂട്രാസ്യൂട്ടിക്കൽ വിപണി നാല് ബില്യൺ ഡോളറിൽ നിന്നും 18 ബില്യൺ ഡോളറായി വികസിക്കുമെന്നാണ് കരുതുന്നത്. ആരോഗ്യ രംഗത്തെ വർധിച്ചുവരുന്ന അവബോധവും രോഗപ്രതിരോധ രീതികൾക്കുണ്ടായ പ്രാധാന്യവുമാണ് ഇതിന് കാരണമെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടന്ന ശിൽപശാല ചൂണ്ടിക്കാട്ടി.

നൂതനമായ ഔഷധോൽപാദനത്തിന് കടൽ ജീവജാലങ്ങളിൽ നിന്നുൾപ്പെടെയുള്ള പ്രകൃതിദത്ത ചേരുവകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണം. മരുന്നുൽപാദന രംഗത്ത് ഏറെ സാധ്യതകളുള്ള പ്രകൃതിദത്ത ബയോപോളിമറുകളുടെ ഉപയോഗം ഈ മേഖലയിൽ വലിയ മുന്നേറ്റത്തിന് വഴി തുറക്കുമെന്നും ശിൽപശാല അഭിപ്രായപ്പെട്ടു.  

ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സംരക്ഷണ രംഗത്തും മരുന്നു നിർമാണത്തിനും ആവശ്യമായ ചേരുവകൾ കൊണ്ട് സമ്പന്നമാണ് കടൽപായൽ പോലുള്ള സമുദ്ര വിഭവങ്ങളെന്ന് അദ്ദേഹം പറഞ്ഞു. പ്രമേഹം, അമിതവണ്ണം, സന്ധിവേദന, ഹൈപ്പർ ടെൻഷൻ, തൈറോയിഡ് തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാനായ സിഎംഎഫ്ആർഐ കടൽപായലിൽ നിന്നും വികസിപ്പിച്ച ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നങ്ങൾക്ക് പൊതുജനങ്ങളിൽ നിന്നും മികച്ച സ്വീകാര്യതയാണുള്ളതെന്നും ഡോ. ഗോപാലകൃഷ്ണൻ പറഞ്ഞു.

മറൈൻ ബയോടെക്നോളജി, ഫിഷ്ന്യൂട്രീഷൻ ആന്റ് ഹെൽത്ത് ഡിവിഷൻ മേധാവി ഡോ. കൃപേഷ ശർമ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കാജൽ ചക്രവർത്തി പ്രസംഗിച്ചു.

വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും സർവകലാശാലകളിൽ നിന്നുമുള്ള ശാസ്ത്രജ്ഞർ, ഗവേഷകർ, അധ്യാപകർ എന്നിവർ ശിൽപശാലയിൽ പങ്കെടുത്തു.

 

Latest News