Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ ടെക്കി യുവാവിന് ഗൂഗിളില്‍  1.2 കോടി ശമ്പളം 

ഗൂഗിള്‍ നിര്‍മ്മിത ബുദ്ധി സംഘത്തിലേക്ക് ഇന്ത്യന്‍ ടെക്കിയ്ക്ക് ക്ഷണം ലഭിച്ചു. 22 കാരനായ ആദിത്യ പലിവാലിനാണ് ഈ ഭാഗ്യം ലഭിച്ചിരിക്കുന്നത്. 1.2 കോടിയോളമാണ് വര്‍ഷത്തില്‍ ശമ്പളം ലഭിക്കുക. ഇന്റഗ്രേറ്റഡ് എം.ടെക്ക് വിദ്യാര്‍ത്ഥിയാണ് ആദിത്യ. മുംബൈ സ്വദേശിയായ ആദിത്യ ബംഗളൂരു ഐ.ഐ.ഐ.ടി.ബി വിദ്യാര്‍ത്ഥിയാണ്. സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിള്‍ ആഗോള തലത്തില്‍ നടത്തിയ പരീക്ഷയിലാണ് ആദിത്യയെ തെരഞ്ഞെടുത്തത്. ആകെ 6000 പേര്‍ പങ്കെടുത്ത പരീക്ഷയില്‍ ആദിത്യ ഉള്‍പ്പടെ 50 പേര്‍ക്ക് മാത്രമാണ് ജോലി ലഭിച്ചിരിക്കുന്നത്. കമ്പ്യൂട്ടര്‍ ലാങുവേജ് കോഡിങ്ങിന്റെ ലോകത്തെ ഏറ്റവും പ്രധാന മത്സരമായ എ.സി.എം ഇന്റര്‍നാഷണല്‍ കൊളീജിയേറ്റ് പ്രോഗ്രാമിങ് കോണ്ടെസ്റ്റില്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷം ഫൈനലിസ്റ്റുമായിരുന്നു ആദിത്യ. ജൂലൈ 16 നാണ് ആദിത്യ ഗൂഗിള്‍ സംഘത്തിനൊപ്പം ചേരുന്നത്. ഗൂഗിള്‍ പോലൊരു കമ്പനിയില്‍ ജോലി ലഭിച്ചതില്‍ സന്തോഷം ഉണ്ടെന്ന് ആദിത്യ പറഞ്ഞു.

Latest News