പരിപാടി നേരത്തെ തുടങ്ങി, എം.പിയും മന്ത്രിയും പോരടിച്ചു; കലക്ടറെ തള്ളി താഴെയിട്ടു

ചെന്നൈ- തമിഴ്‌നാട്ടിൽ മന്ത്രിയും എം.പിയും പങ്കെടുത്ത ചടങ്ങിനിടെ സംഘർഷം. പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ആർ.എസ് രാജകണ്ണപ്പനും മുസ്ലിം ലീഗ് എം.പി നവാസ് കനിയും പങ്കെടുത്ത ചടങ്ങിലാണ് സംഘർഷമുണ്ടായത്. നിശ്ചയിച്ചതിനും കാൽ മണിക്കൂർ മുമ്പേ പരിപാടി തുടങ്ങിയതാണ് എം.പിയെ ചൊടിപ്പിച്ചത്. മന്ത്രി നേരത്തെ എത്തിയപ്പോൾ ചടങ്ങ് ആരംഭിക്കുകയായിരുന്നു. ചീഫ് മിനിസ്റ്റേഴ്‌സ് കായികമേളയിലെ വിജയികൾക്ക് രാമനാഥപുരം ജില്ലാ ഭരണകൂടം സമ്മാനം നൽകുന്ന പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്. ഉച്ചക്ക് മൂന്നിന് തുടങ്ങേണ്ട പരിപാടി മന്ത്രി എത്തിയതോടെ 2.45ന് ആരംഭിക്കുകയായിരുന്നു. മൂന്നു മണിക്കാണ് എം.പി എത്തിയത്. പരിപാടി നേരത്തെ തുടങ്ങിയതിലുള്ള പരിഭവം എം.പി മന്ത്രിയെ അറിയിക്കുകയും ചെയ്തു. ഇതിനിടെ ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ മലയാളിയായ കലക്ടറെയും ജനക്കൂട്ടം തള്ളിതാഴെയിട്ടു. തിരുവനന്തപുരം സ്വദേശി വിഷ്ണു ചന്ദ്രനാണ് രാമനാഥപുരം കലക്ടർ.
 

Latest News