മോന്‍സന്‍ തട്ടിപ്പു കേസില്‍ പരാതിക്കാരില്‍ നിന്നും ഇന്ന് ക്രൈംബാഞ്ച് വിശദമായ മൊഴിയെടുക്കും

കൊച്ചി - മോന്‍സന്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പരാതിക്കാരില്‍ നിന്നും ഇന്ന് ക്രൈംബാഞ്ച് വിശദമായ മൊഴി രേഖപ്പെടുത്തും. മൊഴിയെടുക്കാനായി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചേരാന്‍ പരാതിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കൂടാതെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനേയും, ഐ ജി ലക്ഷ്മണിനേയും മുന്‍ ഡി ഐ ജി സുരേന്ദ്രനേയും ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തിട്ടുണ്ട്. വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപറ്റാന്‍ ഡല്‍ഹിയിലെ തടസങ്ങള്‍ നീക്കാന്‍ കെ.സുധാകരന്‍ ഇടപെടുമെന്നും, ഇത് ചൂണ്ടിക്കാട്ടി 25ലക്ഷം രൂപ വാങ്ങി മോന്‍സന്‍ വഞ്ചിച്ചുവെന്നും കെ സുധാകരന്‍ ഇതില്‍ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്. കേസില്‍ നാളെ വിയ്യൂര്‍ ജയിലില്‍ എത്തി മോണ്‍സനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. 23ന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ കെ.സുധാകരന് ക്രൈംബ്രാഞ്ച്  നോട്ടീസ് നല്‍കിയിട്ടുണ്ട്.

 

Latest News