കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടിയത് ആശുപത്രിയില്‍ പരിഭ്രാന്തി പരത്തി

ആലപ്പുഴ - കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. കടപ്പുറം വനിതാ-ശിശു ആശുപത്രിയിലേക്ക് പോത്ത് ഓടിക്കയറാന്‍ ശ്രമിച്ചെങ്കിലും കൂട്ടിരിപ്പുകാരും ജീവനക്കാരും ചേര്‍ന്ന് വാതിലുകള്‍ അടച്ചതിനാല്‍ ഗര്‍ഭിണികളും നവജാതശിശുക്കളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പോത്ത് വരുന്നത് കണ്ട് ഭയന്നോടിയ വനിതാ ഡോക്ടര്‍ക്കും ആശുപത്രിയിലെ ശുചീകരണ തൊഴിലാളിക്കും വീണ് പരിക്കേറ്റു. ആശുപത്രി വളപ്പില്‍ ഒരു മണിക്കൂറോളം നേരമാണ് ഇന്നലെ പോത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ആശുപത്രിയുടെ പ്രധാന കവാടത്തിന്റെ ഗേറ്റ് തകര്‍ത്താണ് പോത്ത് ഓടിക്കയറിയത്. ആശുപത്രി വളപ്പിലുണ്ടായിരുന്ന ഒരും ബൈക്കും പോത്ത് തകര്‍ത്തു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എത്തി ഏറെ പണിപ്പെട്ടാണ് പോത്തിനെ പിടിച്ചുകെട്ടിയത്.

 

Latest News