രണ്ടര വയസുകാരനെ മാതാവും കാമുകനും ചേര്‍ന്ന് അടിച്ചു കൊലപ്പെടുത്തി

ചെന്നൈ - പ്രണയത്തിന് തടസ്സമാകുമെന്ന ഭയത്തില്‍ ചെന്നൈയില്‍ രണ്ടര വയസുകാരനെ മാതാവും കാമുകനും ചേര്‍ന്ന് അടിച്ചു കൊലപ്പെടുത്തി.  മാങ്കാട് സ്വദേശി ലാവണ്യയും കാമുകന്‍ മണികണ്ഠനും ചേര്‍ന്നാണ് ലാവണ്യയുടെ മകന്‍ സര്‍വേശ്വരനെ അടിച്ചു കൊലപ്പെടുത്തിയത്. ഇരുവരെയും മാങ്കാട് പൊലീസ് അറസ്റ്റു ചെയ്തു.  സര്‍വ്വേശ്വരനെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ബൈക്കില്‍ നിന്നു വീണുവെന്നായിരുന്നു ലാവണ്യയും മണികണ്ഠനും ആശുപത്രിയില്‍ പറഞ്ഞിരുന്നത്.  ചികിത്സയ്ക്കിടെ കുട്ടി മരിച്ചു. മകന്റെ മരണത്തില്‍ സംശയം ഉന്നയിച്ച് പിതാവ് ശെല്‍വപ്രകാശ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാങ്കാട് പൊലിസ് കേസെടുത്തത്. ബൈക്കില്‍ നിന്ന് താഴെ വീഴുമ്പോള്‍ ഉണ്ടാകുന്ന മുറിവുകളല്ല കുട്ടിയുടെ ശരീരത്തില്‍ ഉള്ളതെന്ന്  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ  ലാവണ്യയെയയും മണികണ്ഠനെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഭര്‍ത്താവ് സെല്‍വപ്രകാശുമായി പിണങ്ങി കഴിഞ്ഞിരുന്ന ലാവണ്യ, മണികണ്ഠനുമായി അടുപ്പത്തിലായിരുന്നു. ബന്ധത്തിന് മകന്‍ തടസമായതോടെയാണ് ഇരുവരും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തിയത്.

 

Latest News