ബി.ജെ.പി യുവനേതാവ് വെടിവെച്ച് പരിക്കേല്‍പിച്ച യുവതി ആശുപത്രിയില്‍

ജബല്‍പൂര്‍- മധ്യപ്രദേശില്‍ ബി.ജെ.പി നേതാവിന്റെ വെടിയേറ്റ് യുവതി ആശുപത്രിയില്‍. ആശുപത്രി കിടക്കയില്‍നിന്നുള്ള വീഡിയോയിലാണ് തനിക്കുനേരെ നിറയൊഴിച്ചത് ബി.ജെ.പി നേതാവ് പ്രിയാന്‍ഷാണെന്ന് യുവതി വെളിപ്പെടുത്തിയത്.
ജബല്‍പൂരിലെ ഓഫീസില്‍ വെച്ച് ബിജെപി യുവ നേതാവാ പ്രിയാന്‍ഷ് വിശ്വകര്‍മ നിറയൊഴിച്ചുവെന്നാണ് യുവതി പറയുന്നത്.  ആശുപത്രി കിടക്കയില്‍ കിടക്കുന്ന യുവതി ഒരു സ്ത്രീയുടെ ചോദ്യത്തിനു മറുപടിയായാണ് ബി.ജെ.പി നേതാവിന്റെ പേരു പറഞ്ഞത്. ഒളിവിലുള്ള പ്രിയാന്‍ഷിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

 

Latest News