പണം ഈടാക്കി കുട്ടികളുടെ അശ്ലീല വീഡിയോ; യുവാവ് അറസ്റ്റില്‍

പത്തനംതിട്ട-കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മല്ലപ്പുഴശ്ശേരി കാഞ്ഞിരവേലി മാതിരംപിള്ളില്‍ വിഷ്ണു എസ് നായരെ(24)യാണ് ഓപ്പറേഷന്‍ പി ഹണ്ടില്‍  ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്.
കൈവശമുള്ള രണ്ട് ഫോണുകളിലൂടെ കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തു മൊബൈല്‍ ആപ്ലിക്കേഷന്‍ ആയ ടെലഗ്രാം വഴി പലര്‍ക്കും അയച്ചു കൊടുക്കുകയും ഗൂഗിള്‍ പേ വഴി പണം കൈപ്പറ്റുകയും ചെയ്തു.
സൈബര്‍ സെല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഇയാളുടെ ഫോണില്‍ നിന്ന് അശ്ലീല വീഡിയോകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

 

Latest News