VIDEO വാഷിംഗ് മെഷീന്റെ കുറവുണ്ട്; വൈറലായി ദല്‍ഹി മെട്രോയിലെ കാഴ്ച

ന്യൂദല്‍ഹി- ദല്‍ഹി മെട്രോക്കുള്ളില്‍ ഒരു സ്ത്രീ ഹെയര്‍ സ്‌െ്രെടറ്റ്‌നര്‍ ഉപയോഗിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. രസകരമാണ് ഉപയോക്താക്കളുടെ കമന്റുകള്‍. വാഷിംഗ് മെഷീനും കൊണ്ടുവന്നുകൂടെ എന്നാണ് ഒരാളുടെ ചോദ്യം.  
ദല്‍ഹി മെട്രോയിലെ യാത്രക്കാര്‍ക്ക് നിയന്ത്രണം വിട്ടുപോകുകയാണെന്ന് ഒരാള്‍ കുറിച്ചു.  അധികം വൈകാതം ആളുകള്‍ ഇലക്ട്രിക്കല്‍ കുക്കര്‍, സ്റ്റൗ, വാട്ടര്‍ ഹീറ്റര്‍, കെറ്റില്‍സ് എന്നിവ പ്രവര്‍ത്തിപ്പിച്ച് മെട്രോയില്‍ തന്നെ ജീവിക്കുമായിരിക്കും-മറ്റൊരാളുടെ കമന്റ്.

 

Latest News