മന്‍ കി ബാത്തല്ല മണിപ്പൂര്‍ കി ബാത്തിന്റെ സമയമെന്ന് മഹുവ മൊയ്ത്ര

ന്യൂദല്‍ഹി- മണിപ്പൂര്‍ സംഘര്‍ഷം തുടരുമ്പോഴും പ്രതികരിക്കാന്‍ തയ്യാറാവാത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. മോഡി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന് പിന്നാലെയാണെന്ന് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും വിമര്‍ശിച്ചു. 

മന്‍ കി ബാത്ത് മതിയാക്കൂ, ഇത് മണിപ്പൂര്‍ കി ബാത്തിന്റെ സമയമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം. പി മഹുവ മൊയ്ത്ര പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് മഹുവ ഇക്കാര്യം പങ്കുവെച്ചത്. 

ഒരു മന്‍ കി ബാത്ത് കൂടി കഴിഞ്ഞു, പക്ഷേ മണിപ്പൂരിന്റെ കാര്യത്തില്‍ മൗനമാണ് പ്രധാനമന്ത്രിക്കുള്ളതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ദുരന്തനിവാരണ രംഗത്തെ ഇന്ത്യയുടെ മികവിന്റെ പേരില്‍ സ്വയം മുതുകത്ത് തട്ടുന്ന പ്രധാനമന്ത്രി മണിപ്പൂരിലെ മനുഷ്യനിര്‍മിത ദുരന്തത്തെകുറിച്ച് ഒന്നും പറയാതിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News