Sorry, you need to enable JavaScript to visit this website.

ശരീരം കാണുന്ന ബര്‍മുഡയും മിനി സ്‌കര്‍ട്ടും ധരിച്ച് ക്ഷേത്രത്തില്‍ വരരുത്, ബോര്‍ഡ് സ്ഥാപിച്ച് അധികൃതര്‍

ഷിംല- ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തര്‍ കുട്ടിയുടുപ്പുകള്‍ ധരിച്ച് വരരുതെന്ന് നിര്‍ദേശം. ഷിലംയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജൈന ക്ഷേത്രമാണ് ഭക്തര്‍ക്ക് ഡ്രസ് കോഡ് നിര്‍ദേശിച്ചത്. അച്ചടക്കവും ഹിന്ദു സംസ്‌കാരത്തിലെ മൂല്യങ്ങളും പാലിക്കുക ലക്ഷ്യമിട്ടാണ് ഇത്തരമൊരു നിബന്ധന മുന്നോട്ടുവെക്കുന്നതെന്ന് ക്ഷേത്രം അധികൃതര്‍ പറയുന്നു.  
ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകളും പുരുഷന്മാരും മാന്യമായ വസ്ത്രം ധരിച്ചിരിക്കണം. ചെറിയ വസ്ത്രങ്ങള്‍, ഹാഫ് പാന്റ്‌സ്, ബര്‍മുഡ, മിനി സ്‌കര്‍ട്ട്, നൈറ്റ് സ്യൂട്ട്, കീറിയ ജീന്‍സ് തുടങ്ങിയവ ധരിക്കരുത്. ക്ഷേത്രത്തിന് പുറത്ത് സ്ഥാപിച്ച നോട്ടീസില്‍ വ്യക്തമാക്കി.
സ്ത്രീകളിലെ മാറിക്കൊണ്ടിരിക്കുന്ന ഫാഷനും ഹിന്ദു സമൂഹത്തിലെ മൂല്യങ്ങളുടെ നാശവും കണക്കിലെടുത്താണ് തീരുമാനമെന്ന് ഡ്രസ് കോഡിനെ ന്യായീകരിച്ച് ജൈന ക്ഷേത്രത്തിലെ പുരോഹിതന്‍ പറഞ്ഞു. മര്യാദയും അച്ചടക്കവും മൂല്യങ്ങളും നിലനിര്‍ത്താനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. മാന്യമല്ലാത്ത വസ്ത്രം ധരിച്ചെത്തുന്നവരെ ക്ഷേത്രത്തിന് അകത്തു പ്രവേശിപ്പിക്കില്ല.

 

Latest News