കെ-റെയില്‍ എന്തായാലും  വരും കേട്ടോ-മുഖ്യമന്ത്രി 

തിരുവനന്തപുരം- സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുകതന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നല്ല വേഗമുള്ള ട്രെയിന്‍ വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നാണ് വന്ദേഭാരതിനോടുള്ള സമീപനത്തില്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയായ 'നാം മുന്നോട്ടി'ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്ദേഭാരതില്‍ സഞ്ചരിച്ചതോടെ സില്‍വര്‍ലൈനിനെ എതിര്‍ത്തവരുടെയടക്കം മനസ്സില്‍ പദ്ധതി അത്യാവശ്യമാണെന്ന തോന്നല്‍ വന്നിട്ടുണ്ട്. കേന്ദ്രമാണ് അംഗീകാരം നല്‍കേണ്ടത്. പദ്ധതി അടഞ്ഞ അധ്യായമാണോയെന്ന് ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിനിടെ കേന്ദ്ര റെയില്‍വേ മന്ത്രിയോടു ചോദിച്ചപ്പോള്‍ അല്ലയെന്നും ചര്‍ച്ചചെയ്യുമെന്നുമാണ് പറഞ്ഞത്. അനുകൂല നിലപാടാണ് കാണുന്നത്. ഇന്നല്ലെങ്കില്‍ നാളെ പദ്ധതിക്ക് അനുമതി നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു

Latest News