വീടിന് മുന്നില്‍ വെച്ച് കാറിടിച്ച് 13കാരന്‍ മരിച്ചു

കണ്ണൂര്‍ - കണ്ണൂരില്‍ വീടിന് മുന്നില്‍ വെച്ച് കാറിടിച്ച് 13 കാരന്‍ മരിച്ചു. തോട്ടട മാതന്റവിട നസ്റിയയുടെയും തന്‍സീറിന്റെയും മകന്‍ ഷഹബാസ് (13) ആണ് മരിച്ചത്. തോട്ടട ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്  ഷഹബാസ്. ഇന്നലെ രാത്രി വീടിന് മുന്നിലെ റോഡ് മുറിച്ച് കടക്കുമ്പോഴാണ് കാറിടിച്ചത്. 

 

Latest News