Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ വെടിവെപ്പില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു

ന്യൂദല്‍ഹി - ദല്‍ഹിലെ ആര്‍ കെ പുരത്തുണ്ടായ വെടിവെപ്പില്‍ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു.  ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ആര്‍ കെ പുരം അംബേദ്കര്‍ കോളനിയിലെ താമസക്കാരായ പിങ്കി (30) ജ്യോതി (28)എന്നിവരാണ് മരിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ്  വെടിവെപ്പ് നടന്നതെന്നാണ് വിവരം. ദല്‍ഹി പൊലീസ് അക്രമികള്‍ക്കായി തെരച്ചില്‍ തുടങ്ങി. വെടിവെച്ചവരും പരിക്കേറ്റവരും ബന്ധുക്കളാണെന്നാണ് വിവരം. രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയത്. പ്രതികള്‍ ഒളിവിലാണ്. ആര്‍കെ പുരം പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.

 

Latest News