Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രവാസി വെൽഫയർ പ്രവർത്തകർ രക്തദാനം ചെയ്തു

പ്രവാസി വെൽഫയർ മലസ് ഏരിയ സംഘടിപ്പിച്ച രക്തദാന പരിപാടിയിൽ നിന്ന്.

റിയാദ്- അന്താരാഷ്ട്ര രക്തദാന ദിനത്തിന്റെ ഭാഗമായി പ്രവാസി വെൽഫെയർ മലസ് ഏരിയ കമ്മിറ്റി രക്തദാന പരിപാടി സംഘടിപ്പിച്ചു. റിയാദ് കിംഗ് ഫൈസൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് പ്ലാസ്മയും രക്തദാന വിതരണവും നടത്തിയത്. സമൂഹത്തിന്റെ വിവിധ തുറകളിലെ നൂറുകണക്കിന് ആളുകൾ രക്ത ദാനത്തിനായി മുന്നോട്ട് വന്നു. പ്രവാസി വെൽഫെയർ മലസ് ഏരിയ പ്രസിഡന്റ് അസ്‌ലം മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.

'രക്തദാനത്തെ കുറിച്ച അനാവശ്യ ഭയവും അജ്ഞതയും മാറ്റണമെന്നും സഹജീവികളുടെ ജീവന് വലിയ വില കൽപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏരിയ നേതാക്കളായ ഷമീർ വണ്ടൂർ, റെനീസ്, അഹ്ഫാൻ, ജംഷിദ്, മുഹമ്മദലി വളാഞ്ചേരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രവാസി വെൽഫയർ ജനറൽ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി, സി.സി അംഗങ്ങളായ അജ്മൽ ഹുസൈൻ, അഷ്‌റഫ് കൊടിഞ്ഞി, റിഷാദ് എളമരം, ശിഹാബ് കുണ്ടൂർ, ഏരിയ കമ്മിറ്റിയംഗങ്ങളായ എൻജി. അബ്ദുറഹ്മാൻ കുട്ടി, റഹ്മത്ത് ബീന എന്നിവർ പങ്കെടുത്തു. നെസ്റ്റോ, ഹൈപ്പർ അൽ വഫ എന്നീ സ്ഥാപനങ്ങൾ മുഖ്യ പ്രായോജകരായിരുന്നു. 

Latest News