Sorry, you need to enable JavaScript to visit this website.

നിർമിത ബുദ്ധി മനുഷ്യ ബുദ്ധിക്കും വിവേകത്തിനും പകരമാവില്ല; കെ.എം.സി.സി പാനൽ ചർച്ച

കെ.എം.സി.സി ഈസ്റ്റേൺ പ്രൊവിൻസ് എജുവിംഗ് ദമാമിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ നിന്ന്.

ദമാം- കെ.എം.സി.സി ഈസ്റ്റേൺ മേഖല കമ്മിറ്റി എജ്യൂവിംഗിന്റെ ആഭിമുഖ്യത്തിൽ 'പ്രസന്റ് ആന്റ് ഫ്യൂച്ചർ എജ്യൂക്കേഷൻ: ചലഞ്ചസ്-ആന്റ് ഓപർച്യുണിറ്റീസ്' എന്ന തലക്കെട്ടിൽ പാനൽ ചർച്ച സംഘടിപ്പിച്ചു. ഐക്യ രാഷ്ട്രസഭയുടെ വിദ്യാഭ്യാസ വിഭാഗമായ യുനെസ്‌കോയുടെ ആഭിമുഖ്യത്തിൽ ലോക തലത്തിൽ നടന്നു വരുന്ന സംവാദമാണ് 'ഫ്യുച്ചർ എജ്യൂക്കേഷൻ ഇനീഷ്യേറ്റീവ്' 'റീ തിങ്ക് എജ്യൂക്കേഷൻ, ഷെയ്പ് ദി ഫ്യുച്ചർ' എന്ന ലക്ഷ്യത്തോടെ നടന്നു വരുന്ന സംവാദ പരമ്പര. വർധിച്ചു വരുന്ന അനിശ്ചിതത്വത്തിന്റെയും സങ്കീർണതയുടെയും ലോകത്ത് അറിവും വിദ്യാഭ്യാസവും പഠനവും എങ്ങിനെ പുനർനിർവചിക്കുവാൻ കഴിയും എന്ന് അനേഷിക്കുന്നതാണ് സംവാദം. 
കോവിഡ് കാലഘട്ടത്തിനു ശേഷം വിദ്യാർഥികളുടെ പെരുമാറ്റത്തിലും- സമീപനത്തിലും സഹിഷ്ണുതയിലും പ്രകടമായ മാറ്റം ദൃശ്യമാണെന്ന് പാനൽ വിലയിരുത്തി. അതുകൊണ്ടു തന്നെ അധ്യാപനം കൂടുതൽ സ്‌ട്രെസ് നിറഞ്ഞതായിരിക്കുന്നു, ഒരു പക്ഷെ അമിതമായ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം ഇതിനു കാരണമായിരിക്കാം. കുട്ടികളുടെ ഗ്രേഡുകളും, പെർഫോമൻസും പേരന്റ്‌സ് മീറ്റിന്റെ ദിവസം മാത്രം കുട്ടികളോട് അന്വേഷിക്കുന്നതിന് പകരം കുട്ടികളുമായി ദിവസേന വിദ്യാഭ്യാസകാര്യങ്ങൾ ചർച്ചചെയ്യുന്ന രീതി സമയം കണ്ടെത്തി രക്ഷിതാക്കൾ വളർത്തി എടുക്കണമെന്ന് അധ്യാപക പ്രധിനിധി അഭിപ്രായപ്പെട്ടു.
രക്ഷിതാക്കളെ മാത്രമല്ല ചുറ്റുവട്ടത്തുള്ളവരെ അടക്കം ഒട്ടനവധി പേരെ വിദ്യാർഥി തൃപ്തിപ്പെടുത്തേണ്ടതായി വരുന്നു. ഗെയിമുകൾക്ക് മാത്രമല്ല വിദ്യാർഥി ടെലിഫോൺ ഉപയോഗിക്കുന്നത്. രക്ഷിതാക്കളുടെ അമിതമായ പ്രതീക്ഷകൾ കുട്ടികൾക്ക് പ്രയാസം സൃഷ്ഠിക്കുന്നു. മറ്റുള്ളവരുമായി താരതമ്യം ചെയ്യൽ ഒഴിവാക്കണം, കുട്ടികളിൽ സ്വയാശ്രയത്വം വളർത്തി എടുക്കുവാനും ആത്മ വിശ്വാസം പകരുവാനും രക്ഷിതാക്കൾ സമയം കണ്ടെത്തണം. ടീനേജ് കാലഘട്ടം മാനേജ് ചെയ്യുആവാൻ പ്രയാസമുള്ള ഒരു കാലഘട്ടമാണ.് രക്ഷിതാക്കളും ബന്ധുക്കളും അത്തരം സാഹചര്യങ്ങൾ മനസ്സിലാക്കി അനുഭാവപൂർവം വിദ്യാർഥികളോട് ഇടപെടണം -വിദ്യാർഥി പ്രധിനിധി അഭിപ്രായപ്പെട്ടു. 

മൊബൈൽ ഉപയോഗത്തിന് ഒരു കോഡ് ഓഫ് കണ്ടക്ട് വീട്ടിൽ പാലിക്കുക, രക്ഷിതാക്കൾ മക്കൾക്കു മാതൃക ആവുക, ബെഡിലേക്ക് മൊബൈൽ കൊണ്ട് പോവാതെ അടുത്ത റൂമിൽ സൂക്ഷിക്കുക, രക്ഷിതാക്കൾ ജോലിയിൽ ശ്രദ്ധിക്കുന്നതോടൊപ്പം കുടുംബത്തിന് കൂടുതൽ സമയം നൽകുക, കുട്ടികളുമായി നല്ല സുഹൃദ്ബന്ധം നില നിർത്തുക, കംപ്യൂട്ടർ വന്നാൽ തൊഴിൽ നഷ്ടപ്പെടും എന്ന ആശങ്ക യായിരുന്നു ഒരു കാലത്ത്, എന്നാൽ കംപ്യൂട്ടർ ഒട്ടനവധി തൊഴിൽ സൃഷ്ടിച്ചു, അപ്രകാരം എ.ഐയുടെ കാര്യത്തിൽ ആശങ്കപ്പെടാതെ, അവസരമായിക്കാണുവാൻ ശ്രമിക്കുക, രക്ഷാ കർതൃ പ്രധിനിധി അഭിപ്രായപ്പെട്ടു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിത്യ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. അതിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക. എ.ഐ ജനറേഷൻ ഗ്യാപ് ഇല്ലാതാക്കിയിരിക്കുന്നു. ഭാവിയിൽ സൃഷ്ടിക്കുവാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങളും നൈതികതയും ശാസ്ത്ര സാങ്കേതികരംഗത്ത് പ്രാഥമിക പഠന രംഗത്താണ് എത്തിനിൽക്കുന്നത്. അതുകൊണ്ടു തന്നെ ആശങ്കപെടാതെ ഗുണമേന്മ നിറഞ്ഞ അടിസ്ഥാന വിദ്യാഭ്യാസം നേടുവാനും പുതിയ സ്‌കിൽ വർധിപ്പിച്ചുകൊണ്ട് വരാനിരിക്കുന്ന സാധ്യതകൾ പ്രയോജനപ്പെടുത്തുവാനും തയാറെടുക്കുവാൻ വിദ്യാർഥി യുവജന വിഭാഗങ്ങളോട് ആഹ്വാനം ചെയ്യുന്നു. -സാങ്കേതിക രംഗത്ത് നിന്നുള്ള പ്രധിനിധി അഭിപ്രായപ്പെട്ടു.

15 ശതമാനത്തിനു മുകളിൽ വിദ്യാർഥികൾ ലഹരിക്ക് അടിമപ്പെടുന്ന സാഹചര്യം ശ്രദ്ധയിൽ പെട്ടിരിക്കുന്നു. ലഹരി വസ്തുക്കളുടെ എളുപ്പത്തിലുള്ള ലഭ്യത, സ്ട്രെസ് മാറ്റിയെടുക്കുക, കുട്ടികളുടെ നിഷ്‌കളങ്കത ചൂഷണം ചെയ്യുക തുടങ്ങിയ കാരണങ്ങളാണ് പ്രധാനമായും ഇതുനു പിന്നിലുള്ളത്. അതുകൊണ്ടു തന്നെ രക്ഷിതാക്കൾ കേവലം കമാൻഡർമാർ ആയിമാറാതെ കുട്ടികളുമായി സൗഹൃദം നില നിർത്തുക, അവരുടെ പ്രശനങ്ങൾ അറിയുക, അവരെ കേവലം പുസ്തകങ്ങളിൽ തളച്ചിടാതെ, പഠനം ആസ്വാദനമാക്കുവാനുള്ള പിന്തുണ നൽകുക -കെ.എം.സി.സി പ്രധിനിധി അഭിപ്രായപ്പെട്ടു.

സാമൂഹ്യ മാധ്യമങ്ങളുടെ ദുരുപയോഗം, രാഷ്ട്രീയ മത ധാർമിക വിഷയങ്ങളിലെ വിഷലിപ്തമായ ഇടപെടലുകൾമൂലം സമൂഹത്തിൽ സൃഷ്ട്ടിക്കുന്ന ഭിന്നതകളെ കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും പാനൽ ചർച്ച ചെയ്തു. ഗ്രാമ പ്രദേശങ്ങളിലെ പ്രശ്ങ്ങളല്ല പട്ടണങ്ങളിലെ വിദ്യാർഥികൾ അഭിമുഖീകരിക്കുന്നത്, പത്തും ഇരുപതും വർഷം സൗദി അറേബ്യയിൽ ചെലവഴിച്ചിട്ടും ഇവിടുത്തെ സംസ്‌കാരത്തെ കുറിച്ചോ ഭാഷയെ കുറിച്ചോ ആവശ്യമായ അറിവ് നമ്മുടെ കുട്ടികൾക്കു ലഭിക്കുന്നില്ല, വിദ്യാർഥിയുടെ അഭിരുചി മനസ്സിലാക്കാതെ വലിയ തുക നൽകി വിദ്യാർഥികളെ ഇഷ്ടമില്ലാത്ത പ്രഫഷനൽ കോഴ്‌സുകൾക് അയക്കാതിരിക്കുക, എ.ഐ കമ്യൂണിക്കേഷൻ, കോളാബോറേഷൻ, ക്രിട്ടിക്കൽ തിങ്കിംഗ് തുടങ്ങിയ രംഗത്തു പകരമല്ല, വിദ്യാർഥികൾക്ക് ആവശ്യമായ രാഷ്ട്രീയ വിദ്യാഭ്യാസം ലഭിക്കുന്നില്ല,  ഈസ്റ്റേൺ പ്രൊവിൻസിലെ സ്‌കൂളുകളിൽ നിലവിലെ ക്ലാസ്‌റൂമുകളും സ്റ്റാഫ്റൂമുകളും കൂടുതൽ വിദ്യാർഥി സൗഹൃദമായ രീതിയിൽ കാലോചിതമായി പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു.
  
അതിനുള്ള ശ്രമങ്ങൾ തുടങ്ങിയതായി ചെയർമാൻ അറിയിച്ചു. മാത്രമല്ല സ്‌പെഷ്യൽ കെയർ വിദ്യാർഥികൾക്ക് സ്‌കൂൾ പഠന കാലത്തിനു ശേഷം തൊഴിൽ പരിശീലനത്തിന് തുടക്കം കുറിച്ചതായും ചെയർമാൻ അറിയിച്ചു. വിദ്യാർഥികൾക്ക് സോഫ്റ്റ് സ്‌കില്ലുകൾ പരിശീലിപ്പിക്കുന്നതിനു സന്നദ്ധ സംഘടനകളുടെ സഹായവും പിന്തുണയും ചെയർമാൻ അഭ്യർഥിച്ചു. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ അഭിപ്രായത്തിൽ എ.ഐ ലോകത്തു തൊഴിലവസങ്ങൾ കുറയുവാൻ കാരണമാവുമെങ്കിലും വർധിച്ചു വരുന്ന ജലം, ഊർജം, ഭക്ഷ്യ വസ്തുക്കൾ എന്നിവയുടെ ആവശ്യകത കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ഠിക്കുവാൻ സാധിക്കുമെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. ഇത്തരത്തിൽ ശ്രദ്ധേയമായ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും ചർച്ചയിൽ ഉടനീളം ഉയർന്നു വന്നു.
മുഅസ്സം അബ്ദുൽ കാദർ ദാദർ (ഐ.ഐ എസ്.ഡി ചെയർമാൻ, രക്ഷകർതൃ പ്രധിനിധി), ഹനാൻ ഹനീഷ് (അൽമുന ഇന്റർനാഷനൽ സ്‌കൂൾ, വിദ്യാർഥി പ്രധിനിധി), ഡോക്ടർ സിന്ധു ബിനു (അധ്യാപക പ്രധിനിധി), അഫ്താബ് സി. മുഹമ്മദ് (അറാംകൊ - ടെക്‌നോക്രാറ്റ്), അബ്ദുൽ കാദർ മാസ്റ്റർ (കെ.എം.സി.സി) എന്നിവർ പാനൽ അംഗങ്ങളായിരുന്നു. എജുവിംഗ് കോ-ഓർഡിനേറ്ററും സിജി ഇന്റർനാഷനൽ ചെയർമാനുമായ അബ്ദുൽ മജീദ്. എം.എം മോഡറേറ്ററായി.  ചർച്ചയിൽ പങ്കെടുത്തു കൊണ്ട് മിർസ സഹീർ ബൈഗ്, ജമാൽ  വില്യാപ്പള്ളി, മുഹമ്മദ് നജാത്തി, ഷബീർ ചാത്തമംഗലം, അബ്ദുൽ മജീദ് ഗ്രേസ് ദമാം, സലിം (ഇമാം അബ്ദുറഹിമാൻ യൂനിവേഴ്‌സിറ്റി), ഇമിലാഖ് അഹ്മദ് ഡൽഹി, നജീബ് ചീക്കിലോട്, എ.കെ.എം. നൗഷാദ് എന്നിവർ സംസാരിച്ചു. ഇത്തരം ചർച്ചകളും സംവാദങ്ങളും ഭാവിയിലും തുടരണം എന്ന് ഏക കണ്ഠമായി അഭിപ്രായപ്പെട്ടു -കെ.എം.സി.സി ഈസ്റ്റേൺ പ്രൊവിൻസ് ഓർഗനൈസിംഗ് സെക്രട്ടറി റഹ്മാൻ കാരയാട് നന്ദി പ്രകാശിപ്പിച്ചു.

Latest News