Sorry, you need to enable JavaScript to visit this website.

കുണ്ടറക്ക് സമീപം ട്രെയിനിടിച്ച് 15 വയസുള്ള ആൺകുട്ടിയും പെൺകുട്ടിയും മരിച്ചു

കൊല്ലം-കുണ്ടറക്ക് സമീപം ട്രെയിനിടിച്ച് രണ്ടു പേർ മരിച്ചു. 15 വയസ് പ്രായമുള്ള ആൺകുട്ടിയും പെൺകുട്ടിയുമാണ് മരിച്ചത്. പുനലൂർ-കൊല്ലം മെമുവാണ് ഇടിച്ചത്. കൊല്ലം-ചെങ്കോട്ട റെയിൽ പാതയിൽ രാത്രി 8.50-നാണ് അപകടമുണ്ടായത്. ഇരുവരും ട്രെയിനിന് മുന്നിൽ ചാടിയതാണോ എന്നും സംശയമുണ്ട്. അപകടമുണ്ടായ ഉടൻ ട്രെയിൻ നിർത്തിയ ശേഷം ലോക്കോ പൈലറ്റ് പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു.
 

Latest News