Sorry, you need to enable JavaScript to visit this website.

ഹിന്ദുരാഷ്ട്രത്തിന് ആഹ്വാനം ചെയ്ത വനിതാ എം.എൽ.എയെ തള്ളി കോൺഗ്രസ്

റായ്പുർ- ഇന്ത്യയിൽ ഹിന്ദുരാഷ്ട്രം സാധ്യമാക്കാൻ എല്ലാ ഹിന്ദുക്കളും ഒരുമിക്കണമെന്ന് ഛത്തീസ്ഗഡിലെ കോൺഗ്രസ് എം.എൽ.എ അനിത ശർമ. റായ്പുരിൽ പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതിയുടെ ജന്മവാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അനിത ശർമ. ഛത്തീസ്ഗഡിലെ ധർമശിവയിൽനിന്നുള്ള എം.എൽ.എയാണ്. നമ്മൾ എല്ലാവരും എവിടെയാണെങ്കിലും ഹിന്ദുരാഷ്ട്രം സാധ്യമാക്കാൻ സാധ്യമായതെല്ലാം ചെയ്യണം. നമ്മൾ എല്ലാവരും ഹിന്ദുക്കൾക്ക് വേണ്ടി സംസാരിക്കണം. ഹിന്ദുക്ൾ എല്ലാവരും ഒരുമിച്ച് വന്നാൽ മാത്രമേ നമുക്കത് സാധ്യമാകൂവെന്നും അനിത ശർമ പറഞ്ഞു.
അതേസമയം, അനിത പ്രകടിപ്പിച്ചത് അവരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും കോൺഗ്രസ് രാജ്യത്തിന്റെ ഭരണഘടനക്ക് ഒപ്പമാണെന്നും സംസ്ഥാന കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. അംബേദ്കറും നെഹ്‌റുവും രാജേന്ദ്രപ്രസാദും ചേർന്ന് നിർമമിച്ച ഭരണഘടനക്കൊപ്പമാണ് കോൺഗ്രസ് എന്നും പാർട്ടി വക്താവ് സുശീൽ ആനന്ദ് ശുക്ല പറഞ്ഞു.
 

Latest News