സൗദി-ഇറാന്‍ ബന്ധം മേഖലയിലാകെ പ്രതിഫലിക്കുമെന്ന് സൗദി വിദേശ മന്ത്രി

തെഹ്‌റാന്‍- സൗദി അറേബ്യയും ഇറാനും തമ്മിലുള്ള ബന്ധങ്ങള്‍ വീണ്ടും സാധാരണ നിലയിലാകുന്നത് മേഖലയിലാകെ പ്രതിഫലിക്കുമെന്ന് പ്രത്യാശിക്കുന്നതായി സൗദി വിദേശ മന്ത്രി പറഞ്ഞു. ഇറാന്‍ പ്രസിഡന്റിനെ സൗദി സന്ദര്‍ശനത്തിന് ക്ഷണിച്ചതായി അദ്ദേഹം പറഞ്ഞു.
മേഖല വിനാശകരമായ ആയുധങ്ങളില്‍ നിന്ന് മുക്തമാകേണ്ടത് അനിവാര്യമാണ്.
സൗദി അറേബ്യയും ഇറാനും മേഖലയിലെ പ്രധാന രാജ്യങ്ങളാണ്. നല്ല അയല്‍പക്ക ബന്ധം ഇരു രാജ്യങ്ങളെയും ഒരുമിപ്പിക്കുന്നു. ഇറാന്‍ നേതാക്കളുമായി വ്യക്തമായ ചര്‍ച്ചകള്‍ താന്‍ നടത്തിയിട്ടുണ്ട്. പൊതുതാല്‍പര്യങ്ങള്‍ കൈവരിക്കാന്‍ ഇറാനുമായി സൗദി അറേബ്യമായി ക്രിയാത്മകമായി സഹകരിക്കും. മേഖലാ സുരക്ഷക്കും സമുദ്ര ഗതാഗത സുരക്ഷക്കും സൗദി, ഇറാന്‍ സഹകരണം പ്രധാനമാണെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ തെഹ്‌റാനില്‍ പറഞ്ഞു.

 

Latest News