മണ്ണിടിച്ചിലില്‍ ഒറ്റപ്പെട്ട മൂവായിരത്തിലേറെ വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി

ഗാംഗ്‌ടോക്ക്- കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലില്‍ ഒറ്റപ്പെട്ട മൂവായിരത്തി അഞ്ഞൂറിലേറെ വിനോദ സഞ്ചാരികളെ വടക്കന്‍ സിക്കിമില്‍ നിന്നും രക്ഷപ്പെടുത്തി. മൂന്നു ദിവസമായി തുടരുന്ന മഴയില്‍ അറുപതോളം കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിനോദ സഞ്ചാരികള്‍ വടക്കന്‍ സിക്കിമിലെ ലാചെന്‍, ലാചുങ് മേഖലകളില്‍ കുടുങ്ങിയിരുന്നു. ശനിയാഴ്ച വൈകിട്ട് മൂന്ന് മണി വരെ രണ്ടായിരത്തിലധികം വിനോദസഞ്ചാരികളെയാണ് രക്ഷപ്പെടുത്തിയത്.

വടക്കന്‍ സിക്കിമിലെ ചുങ്താങ് മേഖലയിലെ ഒരു പാലവും കനത്ത മഴയില്‍ ഒലിച്ചുപോയി. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റേയും ത്രിശക്തി കോര്‍പ്‌സിന്റേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് സൈന്യം അറിയിച്ചു. റോഡ് കണക്ടിവിറ്റി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികള്‍ക്കായി ടെന്റുകളും മെഡിക്കല്‍ എയ്ഡ് പോസ്റ്റുകളും ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Latest News