നാദാപുരത്ത് മകൻ മരിച്ചതറിയാതെ അമ്മ മൂന്നുദിവസം മൃതദേഹത്തിനരികിൽ; അറിഞ്ഞത് പെൻഷനുമായെത്തിയ ഉദ്യോഗസ്ഥയിലൂടെ

(നാദാപുരം) കോഴിക്കോട് - മകൻ മരിച്ചതറിയാതെ അമ്മ മൃതദേഹത്തിനരികിൽ കഴിഞ്ഞത് മൂന്നുദിവസം. കോഴിക്കോട് ജില്ലയിലെ നാദാപുരം വളയത്താണ് സംഭവം. വളയം കല്ലുനിര മൂന്നാംകുഴി രമേശ(45)ന്റെ മൃതദേഹത്തിന് സമീപത്താണ് അമ്മ മന്തി മൂന്നുദിവസം കഴിഞ്ഞത്.
  കാലങ്ങളായി അമ്മയും അവിവാഹിതനായ മകനും മാത്രം താമസിച്ചിരുന്ന വീട്ടിൽ അമ്മയ്ക്ക് പെൻഷനുമായെത്തിയ ഉദ്യോഗസ്ഥയിലൂടെയാണ് മരണവിവരം നാട്ടുകാർ അറിഞ്ഞത്. ദുർഗന്ധം കാരണം ഉദ്യോഗസ്ഥ വീടിന് അകത്തുകയറി നോക്കിയപ്പോഴാണ് കട്ടിലിൽ മൃതദേഹം കണ്ടെത്തിയത്. ഇവർ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വളയം പോലീസ് വീട്ടിലെത്തി മൃതദേഹം പരിശോധിച്ച് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും
വിവരമുണ്ട്.

Latest News