എ.എ റഹീമിനെതിരെ അപകീർത്തികരമായ പോസ്റ്റിട്ട ബി.ജെ.പി പ്രവർത്തകൻ പിടിയിൽ

 തൃശൂർ / പത്തനംതിട്ട - ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹിം എം.പിക്കെതിരെ അപകീർത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ചതിന് ബി.ജെ.പി പ്രവർത്തകനെ അറസ്റ്റുചെയ്തു. ആറന്മുള കോട്ട സ്വദേശി അനീഷാണ് പോലീസിന്റെ പിടിയിലായത്. 
 പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോൻസൺ മാവുങ്കലിന്റെ വീട്ടിലെ സിംഹാസനത്തിൽ തലപ്പാവിട്ടിരിക്കുന്ന എ.എ റഹീമിന്റെ വ്യാജചിത്രം ഇയാൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. ചാനൽ ചർച്ചയിൽ റഹീം സംസാരിക്കുന്ന വീഡിയോയും, സിംഹാസനത്തിലിരിക്കുന്ന വ്യാജ ചിത്രവും ഒന്നിച്ചായിരുന്നു അപകീർത്തികരമായ പോസ്റ്റിട്ടത്. ഫേസ്ബുക്കിൽ പങ്കുവെച്ച 25 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി തെറ്റിദ്ധരിപ്പിക്കുംവിധം അപകീർത്തികരമായ രീതിയിൽ പ്രചരിച്ചതിനെ തുടർന്ന് റഹീം തൃശൂർ ചെറുതുരുത്തി പോലീസിൽ പരാതി നൽകുകയായിരുന്നു.

Latest News