30 വര്‍ഷമായി തുടരുന്ന പുണ്യം; ഹാജിമാര്‍ക്ക് സ്വന്തം കാറില്‍ സൗജന്യ യാത്ര

അറാര്‍ - ഉത്തര അതിര്‍ത്തി പ്രവിശ്യയിലെ അറാറില്‍ നിന്ന് മക്കയിലേക്ക് ഹജ് തീര്‍ഥാടകര്‍ക്ക് മുപ്പതു വര്‍ഷത്തിലേറെയായി സൗജന്യ യാത്രാ സൗകര്യം ഒരുക്കുകയാണ് സൗദി പൗരന്‍ ആയിദ് അല്‍ജര്‍ഹദി. തന്റെ സ്വന്തം കാറിലാണ് ആയിദ് അല്‍ജര്‍ഹദി ദൈവിക പ്രീതിയും പുണ്യവും തേടി ഹാജിമാരെ സൗജന്യമായി മക്കയിലെത്തിക്കുന്നത്. ആദ്യമായി 1981 ല്‍ ആണ് താന്‍ ഹജ് തീര്‍ഥാടകരെ അറാറില്‍ നിന്ന് മക്കയില്‍ സൗജന്യമായി എത്തിച്ചതെന്ന് ആയിദ് പറയുന്നു. ഇതിനു ശേഷം ഈ സന്നദ്ധ പ്രവര്‍ത്തനം താന്‍ തുടരുകയായിരുന്നു. വയോജനങ്ങളും സ്ത്രീകളും അടക്കം നിരവധി ഹാജിമാരെ മൂന്നു ദശകത്തിനിടെ അറാറില്‍ നിന്ന് താന്‍ സൗജന്യമായി മക്കയില്‍ എത്തിച്ചിട്ടുണ്ടെന്നും ആയിദ് അല്‍ജര്‍ഹദി പറയുന്നു.

 

Latest News