VIDEO മേല്‍പാലത്തില്‍നിന്ന് കാര്‍ പതിച്ചത് മറ്റൊരു കാറില്‍; അപകടം റിയാദില്‍

റിയാദ് - തലസ്ഥാന നഗരിയിലെ കിംഗ് ഫഹദ് റോഡില്‍ മേല്‍പാലത്തില്‍ നിന്ന് കാര്‍ മറിഞ്ഞ് ഏതാനും പേര്‍ക്ക് പരിക്കേറ്റു. അമിത വേഗം മൂലം നിയന്ത്രണം വിട്ട കാര്‍ കൈവരികള്‍ തകര്‍ത്ത് പാലത്തിനു താഴെയുള്ള റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന മറ്റൊരു കാറിനു മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഇരു കാറുകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. അപകടത്തെ തുടര്‍ന്ന് കിംഗ് ഫഹദ് മേല്‍പാലത്തിനു താഴെയുള്ള റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.
റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ ആംബുലന്‍സുകളില്‍ ആശുപത്രികളിലേക്ക് നീക്കി. അപകടത്തില്‍ പെട്ട ഇരു കാറുകളും കീഴ്‌മേല്‍ മറിഞ്ഞുകിടക്കുന്നതിന്റെയും റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

 

Latest News