ഇന്ത്യക്കാരന്‍ വീണത് വെടിയേറ്റെന്ന് മനസ്സിലായത് ആശുപത്രിയിലെത്തിച്ച ശേഷം

തായിഫ് ഹുവയ്യയിൽ ഇന്ത്യക്കാരന്റെ കഴുത്തിൽ തുളച്ചുകയറിയ വെടിയുണ്ട വ്യക്തമാക്കുന്ന എക്‌സ്‌റേ. 

തായിഫ് - ഉത്തര തായിഫിലെ ഹുവയ്യ അൽമആരിദിൽ കാർ സർവീസ് സെന്റർ ജീവനക്കാരനായ ഇന്ത്യക്കാരന് വെടിയേറ്റു. വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. ഇന്ത്യക്കാരന്റെ കഴുത്തിലാണ് വെടിയുണ്ട തുളച്ചുകയറിയത്. ജോലിക്കിടെ ഇന്ത്യക്കാരൻ വെടിയേറ്റ് നിലംപതിക്കുകയായിരുന്നു. കഴുത്തിന് പരിക്കേറ്റ് തൊഴിലാളി നിലംപതിച്ചതിന്റെ കാരണം ഒപ്പമുണ്ടായിരുന്നവർക്ക് മനസ്സിലായില്ല. 
ഇവർ ഉടൻ തന്നെ ഇന്ത്യക്കാരനെ ആശുപത്രിയിലെത്തിച്ചു. എക്‌സ്‌റേ പരിശോധനയിലാണ് ഇന്ത്യക്കാരന് വെടിയേൽക്കുകയായിരുന്നെന്ന് വ്യക്തമായത്. സംഭവത്തിൽ സുരക്ഷാ വകുപ്പുകൾ അന്വേഷണം ആരംഭിച്ചു. വെടിവെപ്പിന്റെ ഉറവിടം കണ്ടെത്തുന്നതിന് ഇതുവരെ സാധിച്ചിട്ടില്ല. സമീപത്ത് വിവാഹ ഓഡിറ്റോറിയമുണ്ട്. ഇവിടെ വിവാഹാഘോഷത്തിൽ പങ്കെടുത്ത ആരെങ്കിലും ആഹ്ലാദം പ്രകടിപ്പിച്ച് നടത്തിയ വെടിവെപ്പിലാണോ ഇന്ത്യക്കാരന് വെടിയേറ്റത് എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. 

 

 

Latest News