കോട്ടക്കലില്‍ മിന്നലേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു, കോഴിക്കോട് വടകരയില്‍ വീടിന്റെ ഭിത്തി തകര്‍ന്നു

മലപ്പുറം - മലപ്പുറത്ത് കോട്ടക്കലില്‍ മിന്നലേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു. ചങ്കുവെട്ടി സ്വദേശി അന്‍സാറിന്റെ മകന്‍ ഹാദി ഹസന്‍ (13) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് കുട്ടിയ്ക്ക് മിന്നലേറ്റത്. കോഴിക്കോട് വടകരയില്‍ ഇടിമിന്നലില്‍ വീടിന്റെ  ഭിത്തി തകര്‍ന്നു. വടകര കോട്ടപ്പള്ളിയിലെ കുനി ഇല്ലത്ത് ശ്രീധരന്‍ നമ്പൂതിരിയുടെ വീടിനാണ് ഇടിമിന്നലേറ്റത്. വീട്ടിലെ വൈദ്യുത ഉപകരണങ്ങള്‍ക്കും കേടുപാടുണ്ടായി. വീട്ടിലുണ്ടായിരുന്നവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.

 

Latest News