രണ്ടു പോക്‌സോ കേസുകളിലെ പ്രതി ആന്ധ്രയില്‍ പിടിയില്‍

പത്തനംതിട്ട-ആറന്മുള പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരവധി  ക്രിമിനല്‍ കേസുകളിലെ പ്രതിയെ പോക്‌സോ കേസുകളില്‍ അറസ്റ്റ് ചെയ്തു.
 ആറന്മുള പഞ്ചായത്തില്‍ എരുമക്കാട് മോടിയില്‍ എം കെ  സുരേഷിനെയാണ് (46 ) ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍നിന്നും പത്തനംതിട്ട ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ  സംഘം അറസ്റ്റ്  ചെയ്തത്.  2022 ഒക്ടോബര്‍ മാസത്തില്‍ ഇയാള്‍ക്കെതിരെ ആറന്മുള പോലീസ് സ്‌റ്റേഷനില്‍ രണ്ട് പോക്‌സോ കേസുകള്‍  രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന്  ഒളിവില്‍ പോയി.  എട്ട്  മാസമായി ഹൈദരാബാദ്, ചിറ്റൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുകയായിരുന്നു തുടര്‍ന്ന് സൈബര്‍ സെല്‍ മുഖേന നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയുടെ ഒളി സ്ഥലം  കണ്ടെത്തിയതും പ്രത്യേക അന്വേഷണസംഘം  അവിടെയെത്തി ആന്ധ്ര പോലീസിന്റെ സഹായത്തോടെ പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. പ്രതിയെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Latest News