കുട്ടികളെ പീഡിപ്പിച്ചു; അധ്യാപകര്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍

പെരുമ്പടപ്പ്-പാലപ്പെട്ടിയില്‍ മദ്രസ അധ്യാപകരുള്‍പ്പെടെ നാല് പേരെ പോക്‌സോ നിയമ പ്രകാരം പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്തെ യുപി സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മൂന്ന് കുട്ടികളുടെ മൊഴി അനുസരിച്ചു ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയിലാണ് വെളിയങ്കോട് സ്വദേശി തൈപ്പറമ്പില്‍ ബാവ (54), പാലപ്പെട്ടി സ്വദേശി പോറ്റാടി വീട്ടില്‍ കുഞ്ഞഹമ്മദ്(64), പാലക്കാട് സ്വദേശി മണത്തില്‍ വീട്ടില്‍ ഹൈദ്രോസ് (50), പാലപ്പെട്ടി സ്വദേശി തണ്ണിപ്പാരന്റെ വീട്ടില്‍ മുഹമ്മദുണ്ണി(67)എന്നിവരെയാണ് പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നു പേര്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന അധ്യാപകരാണ്.  നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി പെരുമ്പടപ്പ് പോലീസ് ഇവരെ പെരിന്തല്‍മണ്ണ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 

 

 

Latest News